KeralaNattuvarthaLatest NewsNewsIndia

കേരളം മുന്നിലെത്തിയത് അഞ്ചു വര്‍ഷത്തെ പിണറായി ഭരണംകൊണ്ടല്ല: കേരളത്തില്‍ ഗുണ്ടാരാജ് ആണെന്ന് വി മുരളീധരൻ

ഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനും കേരള സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. മറ്റു ചില സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ജീവിതനിലവാര സൂചികയില്‍ മുന്നിലായത് അഞ്ചു വര്‍ഷത്തെ പിണറായി ഭരണം കൊണ്ടല്ലെന്നും ക്രമസമാധാനം, ആരോഗ്യരംഗം തുടങ്ങി പലതിലും കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ കേരളം പിന്നോട്ടു പോയതായും അദ്ദേഹം പറഞ്ഞു. അക്കാര്യമാണ് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടിയതെന്നും വി മുരളീധരന്‍ കൂട്ടിച്ചേർത്തു.

കേരളം എന്ന ചെറിയ സംസ്ഥാനം അതിന്റെ മൂന്നിരട്ടി വലുപ്പമുള്ള ഉത്തര്‍പ്രദേശിനെക്കാള്‍ പലകാര്യങ്ങളിലും നിലവാരം പുലര്‍ത്തുന്നു എന്നുള്ളത് വസ്തുതയാണെന്നും പിണറായിയുടെ അഞ്ചു വര്‍ഷവും തന്റെ അഞ്ചു വര്‍ഷവും തമ്മിലാണ് യോഗി താരതമ്യം നടത്തിയതെന്നും മുരളീധരൻ വ്യക്തമാക്കി. ക്രമസമാധാന രംഗത്ത് കഴിഞ്ഞ അഞ്ചു വര്‍ഷം കേരളം മികച്ച നിലവാരം പുലര്‍ത്തി എന്ന് കോണ്‍ഗ്രസിനും വിഡി സതീശനും അഭിപ്രായമുണ്ടോയെന്നും മുരളീധരന്‍ ചോദിച്ചു.

കഴുത്തിൽ രുദ്രാക്ഷമാലകളും 2 ആധാർ കാർഡുകളും: അയോദ്ധ്യ രാമക്ഷേത്ര പരിസരത്തു നിന്ന് ബംഗ്ലാദേശി യുവാവ് അറസ്റ്റിൽ

യോഗിയുടെ ഭരണത്തിൽ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് യുപിയില്‍ ഗുണ്ടാരാജ് അവസാനിപ്പിക്കാനായെന്നും എന്നാല്‍ പിണറായി വിജയന്റെ കീഴില്‍ കേരളത്തില്‍ ഗുണ്ടാരാജ് ആണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യന്റെ കാല്‍ വെട്ടിയെടുത്ത് ബൈക്കില്‍ റോന്തുചുറ്റുന്ന അക്രമികളെ മുമ്പ് കേരളം കണ്ടിട്ടുണ്ടോ എന്നും ആളുകളെ കൊന്ന് പോലീസ് സ്റ്റേഷന് മുന്നില്‍ കൊണ്ടിടുന്നത് മറ്റെവിടെ നടക്കുമെന്നും മുരളീധരൻ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button