കൊച്ചി : യുവതിയെ പീഡിപ്പിച്ച കേസിൽ വ്ലോഗർ ശ്രീകാന്ത് വെട്ടിയാർക്ക് മുൻകൂർ ജാമ്യം. ഹൈക്കോടതി ആണ് ശ്രീകാന്തിന് മുൻകൂർ ജാമ്യം അനുവദിച്ചത്. കൊച്ചിയിലെ ഫ്ലാറ്റിൽവെച്ചും ഹോട്ടലിൽവെച്ചും ശ്രീകാന്ത് വെട്ടിയാർ യുവതിയെ പീഡിപ്പിച്ചെന്നാണ് കേസ്. എന്നാൽ, പരാതി നൽകിയ യുവതിയും താനും സുഹൃത്തുക്കളായിരുന്നെന്നും ഗൂഢ ലക്ഷ്യത്തോടെയാണ് ലൈംഗികാരോപണം ഉന്നയിക്കുന്നതെന്നുമാണ് ശ്രീകാന്ത് വെട്ടിയാര്‍ മുന്‍കൂര്‍ ജാമ്യത്തിനായി സമര്‍പ്പിച്ച ഹരജിയില്‍ പറഞ്ഞത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പിറന്നാൾ ആഘോഷത്തിനിടെ ആലുവയിലെ ഫ്ലാറ്റിൽ വെച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടൽ മുറിയിൽ വെച്ചും ശ്രീകാന്ത് വെട്ടിയാർ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. വെട്ടിയാറിനെതിരെ ബലാത്സംഗ പരാതി നൽകിയ കൊല്ലം സ്വദേശിനിയായ യുവതിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയിരുന്നു.
Read Also : ദീര്‍ഘ നേരം ഇരുന്നുള്ള ജോലി ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ കാര്യങ്ങൾ ശ്രദ്ധിക്കുക!
എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പെൺകുട്ടിയുടെ മൊഴിയെടുത്തത്. ശ്രീകാന്ത് വെട്ടിയാര്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ആദ്യം ഫേസ്ബുക്കിലൂടെ താന്‍ ആരാണെന്ന് പറയാതെയാണ് പരാതിക്കാരി ശ്രീകാന്ത് വെട്ടിയാര്‍ തന്നെ പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തിയത്. ‘വിമൻ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്‍റ്’ എന്ന പേജ് വഴിയായിരുന്നു വെളിപ്പെടുത്തൽ. പിന്നീട് നേരിട്ടെത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മറ്റൊരു മീ ടൂ ആരോപണവും ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ ഇതേ ഫേസ്ബുക്ക് പേജില്‍ വന്നിട്ടുണ്ട്.
Post Your Comments