വിന്‍ഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെ പുറത്തിരുത്തരുതെന്ന് മുന്‍ ഇന്ത്യൻ താരം സാബ കരീം. പന്തിനെ പുറത്തിരുത്തുന്നതിന്റെ ലക്ഷ്യം എന്താണെന്ന് മനസിലാകുന്നില്ലെന്നും അയാള്‍ക്ക് വിശ്രമം ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും സാബ കരീം പറഞ്ഞു.
‘റിഷഭ് പന്തിനെ പുറത്തിരുത്തുന്നത് ശരിയാകില്ല. എന്തിനാണ് ഇത്രയധികം പരീക്ഷണങ്ങള്‍ നടത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത്? റിഷഭ് പന്ത് നിങ്ങളുടെ സ്ഥിരം വിക്കറ്റ് കീപ്പര്‍-ബാറ്ററാണ്. എന്തിനാണ് അദ്ദേഹത്തിന് വിശ്രമം നല്‍കുന്നത്? അവന്‍ അധികം മത്സരങ്ങള്‍ കളിച്ചിട്ടില്ല’.
‘രോഹിത് ശര്‍മ്മയും രാഹുല്‍ ദ്രാവിഡും പന്തിനെക്കുറിച്ച് എന്താണ് ചിന്തിക്കുന്നത്, അവര്‍ അവനില്‍ എന്താണ് കാണുന്നത്, അവര്‍ അവനെ ഒരു ഫിനിഷറായി കാണുന്നുണ്ടോ എന്ന് പറയാന്‍ വളരെ ബുദ്ധിമുട്ടാണ്. പന്തിന് ഏറ്റവും അനുയോജ്യമായ സ്ഥാനം അഞ്ചോ, ആറോ ആയിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്’ സാബ കരീം പറഞ്ഞു.
Read Also:- പല്ല് പുളിപ്പ് അകറ്റാൻ ഇതാ ചില ആയുർവേദ ചികിത്സ രീതികൾ!
ഇന്ത്യ-വിന്‍ഡീസ് ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് നടക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. ആദ്യ രണ്ട് മത്സരവും ജയിച്ച് ഇന്ത്യ ഇതിനോടകം പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. എന്നാല്‍ മൂന്നാം മത്സരവും ജയിച്ച് പരമ്പര തൂത്തുവാരാനാവും ഇന്ത്യയുടെ ശ്രമം.
Post Your Comments