Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
ThiruvananthapuramKeralaNattuvarthaLatest NewsNews

മോഷണം ലക്ഷ്യമിട്ട് ആദ്യം പിന്തുടർന്നത് മറ്റൊരു സ്ത്രീയെ: കഴുത്തറുത്ത ശേഷം വിനീത പിടഞ്ഞുവീഴുന്നത് നോക്കിയിരുന്നു

തിരുവനന്തപുരം: ഹോട്ടല്‍ ജോലിക്ക് പോകണ്ടാത്ത ദിവസം മാല പൊട്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാജേന്ദ്രന്‍ പേരൂര്‍ക്കടയില്‍ നിന്ന് അമ്പലമുക്കിലേക്ക് എത്തിയത്. മോഷണം ലക്ഷ്യമിട്ട് മറ്റൊരു സ്ത്രീയെ പിന്തുടര്‍ന്ന പ്രതി അമ്പലംമുക്കില്‍ നിന്നും ചെടി വില്‍പന കേന്ദ്രം സ്ഥിതി ചെയ്യുന്ന കുറവന്‍കോണം റോഡിലേക്ക് പോകുകയായിരുന്നു. ആദ്യം ലക്ഷ്യമിട്ട സ്ത്രീയെ കാണാതായതിനെ തുടര്‍ന്നാണ് തൊട്ടടുത്ത് ചെടിക്ക് വെള്ളം നനയ്ക്കുകയായിരുന്ന വിനീതയെ ശ്രദ്ധിക്കുകയായിരുന്നു.

തുടർന്ന് ചെടിച്ചട്ടി വാങ്ങാനെന്ന വ്യാജേന എത്തിയ രാജേന്ദ്രന്‍ പറഞ്ഞത് ഒന്നും വിനീതയ്ക്ക് മനസ്സിലായില്ല. ഇയാളുടെ പ്രവര്‍ത്തിയില്‍ ഭയപ്പെട്ട വിനീത നിലവിളിക്കാന്‍ തുടങ്ങിയതോടെ കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് വിനീതയുടെ കഴുത്തില്‍ തുടർച്ചയായി കുത്തുകയായിരുന്നു. തുടർന്ന് സമീപത്തെ പടിക്കെട്ടിലിരുന്ന് വിനീത പിടഞ്ഞ് മരിക്കുന്നത് പ്രതി നോക്കിയിരുന്നു. മരണം ഉറപ്പിച്ച ശേഷം മാല പൊട്ടിച്ചെടുക്കുകയും ടാര്‍പ്പോളിന്‍ കൊണ്ട് മൃതദേഹം മൂടുകയും ചെയ്ത പ്രതി രക്ഷപെടുകയായിരുന്നു.

ഇത് മണ്ണാർക്കാട് ഉള്ളൊരു കോളേജ് ആണത്രേ, താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിലേത് ആണെന്ന് തെറ്റിദ്ധരിക്കണ്ട: വൈറൽ കുറിപ്പ്

മോഷണ ശ്രമത്തിനിടെ എതിര്‍ത്താല്‍ കത്തികൊണ്ട് ആക്രമിക്കുന്ന രീതിയാണ് രാജേന്ദ്രന്‍ പിന്തുടര്‍ന്നിരുന്നത്. കൊലപാതകം നടത്തിയ ശേഷം തൊട്ടടുത്ത ദിവസം വീണ്ടും പേരൂര്‍ക്കടയിലെത്തിയ പ്രതി തനിക്ക് അവധി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഈ സമയം നഗരം മുഴുവന്‍ പോലീസ് പ്രതിക്കായി അന്വേഷണം നടത്തുകയായിരുന്നു. കൈക്ക് ഏറ്റ പരിക്ക് കാണിച്ചാണ് അവധി ആവശ്യപ്പെട്ടത്. കൊലപാതകം നടത്തുന്നതിനിടെയാണ് രാജേന്ദ്രന്റെ കൈക്ക് പരിക്കേറ്റത്. പ്രതിയുടെ കൈയിലേറ്റ മുറിവ് തന്നെയാണ് പോലീസിന് ലഭിച്ച നിര്‍ണായകമായ തെളിവഴി മാറിയതും.

ലേബര്‍ ക്യാമ്പുകളിലെ പോലീസിന്റെ അന്വേഷണം കൈയില്‍ മുറവേറ്റതിനാല്‍ നാട്ടിലേക്ക് പോയ രാജേന്ദ്രനിലേക്ക് എത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട പ്രതിയെന്ന സംശയിക്കുന്നയാളുമായി രാജേന്ദ്രനുള്ള സാദൃശ്യവും മറ്റ് തൊഴിലാളികളില്‍ നിന്ന് പോലീസ് മനസ്സിലാക്കി. എന്നാൽ പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തത് പോലീസിന് കനത്ത വെല്ലുവിളി ഉയർത്തി.

മോഡലുകളുടെ മരണത്തിൽ മറ്റൊരു വഴിത്തിരിവ്, ഹോട്ടലുടമയ്‌ക്കെതിരെ പോക്സോ കേസ്: സൈജു തങ്കച്ചനും അഞ്ജലിയും ചിത്രീകരിച്ചു

പിന്നീട് തമിഴ്‌നാട്ടിലെ നാഗര്‍കോവില്‍ പോലീസിന്റെ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതി മുന്‍പും സമാനമായ കേസിൽ പ്രതിയായ കൊടുംകുറ്റവാളിയാണെന്ന് പോലീസിന് മനസ്സിലാക്കാന്‍ കഴിഞ്ഞത്. പ്രഭാത സവാരിക്കിടെ സ്വര്‍ണം തട്ടിയെടുക്കുന്നതിന് വേണ്ടി കസ്റ്റംസ് ഓഫീസറേയും ഭാര്യയേയും കൊലപ്പെടുത്തിയ കേസിൽ ഇയാള്‍ പ്രതിയാണെന്നും പോലീസ് കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button