Latest NewsNewsInternationalUK

ഓണ്‍ലൈനില്‍ പോണ്‍ വിഡിയോ കാണുന്നവർ വ്യക്തി വിവരങ്ങള്‍ നല്‍കേണ്ടിവരും: പുതിയ നിയമം ഒരുക്കി സര്‍ക്കാര്‍

യുകെ: ഓണ്‍ലൈനില്‍ പോണ്‍ വിഡിയോ കാണുന്നവരുടെ വ്യക്തി വിവരങ്ങള്‍ നല്‍കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ബ്രിട്ടനില്‍ പുതിയ നിയമം കൊണ്ടുവരുന്നതായി അധികൃതർ പ്രഖ്യാപിച്ചു. പുതിയ ഓണ്‍ലൈന്‍ സുരക്ഷാ നിയമങ്ങള്‍ പ്രകാരം ബ്രിട്ടന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പോണോഗ്രാഫി വെബ്‌സൈറ്റുകളെല്ലാം അവരുടെ ഉപയോക്താക്കളുടെ പ്രായം നിയമപരമായി പരിശോധിക്കേണ്ടിവരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

സര്‍ക്കാരിന്റെ വരാനിരിക്കുന്ന ഓണ്‍ലൈന്‍ സുരക്ഷാ ബില്ലില്‍ ചേര്‍ക്കുന്ന നടപടികള്‍ പ്രകാരം അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിക്കുന്ന എല്ലാ വെബ്‌സൈറ്റുകളും അവരുടെ ഉപയോക്താക്കൾ 18 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരാണെന്ന് ഉറപ്പാക്കാന്‍ കര്‍ശന പരിശോധനകള്‍ നടത്തേണ്ടതുണ്ട്. അതേസമയം വയസ് തെളിയിക്കാന്‍ നല്‍കേണ്ട രേഖകൾ സംബന്ധിച്ച് അധികൃതർ വ്യക്തമാക്കിയിട്ടില്ല.

കുതിരവട്ടത്തെ അന്തേവാസിയുടെ മരണം കൊലപാതകം തന്നെ: കൊലയാളിയെ തിരിച്ചറിഞ്ഞു, കൊന്നത് ക്രൂരമായി

നിലവിൽ കുട്ടികള്‍ക്ക് ഓണ്‍ലൈനില്‍ പോണോഗ്രാഫി ആക്സസ് ചെയ്യുന്നത് വളരെ എളുപ്പമാണെന്നും ഇത് നിയന്ത്രിക്കാന്‍ ലകഷ്യമിട്ടാണ് പുതിയ നീക്കമെന്നും ഡിജിറ്റല്‍ മന്ത്രി ക്രിസ് ഫില്‍പ്പ് അറിയിച്ചു. കുട്ടികൾ കാണാന്‍ പാടില്ലാത്ത കാര്യങ്ങള്‍ കാണരുതെന്നും തങ്ങളുടെ കുട്ടികള്‍ ഓണ്‍ലൈനില്‍ ഇതില്‍ നിന്ന് സംരക്ഷിക്കപ്പെടണമെന്ന് മാതാപിതാക്കളെല്ലാം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button