KeralaNattuvarthaLatest NewsNews

ജാതി മാറി വിവാഹം: സമുദായത്തിൽ തിരിച്ചെടുക്കണമെങ്കിൽ ലക്ഷങ്ങൾ തിരികെ നൽകണം

ഭോപ്പാല്‍: ജാതി മാറി വിവാഹം കഴിച്ച ദമ്പതികളെ സമുദായത്തില്‍നിന്ന് പുറത്താക്കി ഗ്രാമീണര്‍. സമുദായത്തിലേക്ക് തിരിച്ചെടുക്കാന്‍ രണ്ടു ലക്ഷം രൂപ പിഴയായി നല്‍കണമെന്നും ആവശ്യപ്പെട്ടതായി പരാതി. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലെ പൗഡി ഗ്രാമത്തിലാണ് ദമ്പതികള്‍ക്ക് സമുദായംഗങ്ങള്‍ ഭ്രഷ്ട് കല്‍പിച്ചത്.

Also Read : നായ റോഡിന് കുറുകെ ചാടി : പിന്നാലെ വാഹനങ്ങളുടെ കൂട്ടിയിടി

ആറ് വര്‍ഷം മുമ്പായിരുന്നു ഒ.ബി.സിക്കാരനായ രാജേഷ് പ്രജാപതി പട്ടികജാതിക്കാരിയായ ജ്യോതി ഉദയയെ വിവാഹം
കഴിച്ചത്. തുടര്‍ന്ന് ദമ്പതികളെയും കുടുംബത്തെയും സമുദായത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. ശേഷം ഇത്രയും കാലം ഗ്രാമവാസികള്‍ വിവേചനപരമായാണ് ദമ്പതികളോടും കുടുംബത്തോടും പെരുമാറിയിരുന്നത്.
ഇവരുടെ മകനോടൊപ്പം കളിക്കാന്‍ മറ്റ് കുട്ടികളെ അനുവദിച്ചിരുന്നില്ല. ഒറ്റപ്പെടല്‍ സഹിക്കവയ്യാതെ സമുദായത്തിലേക്ക് മടങ്ങിവരാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് ഗ്രാമമുഖ്യര്‍ ആവശ്യപ്പെട്ടതനുസരിച്ച് വായ്പയെടുത്ത് മുഴുവന്‍ ഗ്രാമവാസികള്‍ക്കായി വിരുന്നും ‘ഭഗവദ് കഥ’ അവതരണവും ദമ്പതികളുടെ കുടുംബം നടത്തി. എന്നാല്‍ ഇതിനു പുറമെ രണ്ടുലക്ഷം രൂപ കൂടി പിഴയായി നല്‍കണമെന്നാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഇതോടെ മുതിര്‍ന്ന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ദമ്പതിമാര്‍ ദാമോഹ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button