
കൊല്ലം : മദ്യപിച്ചെത്തി ഭാര്യയുമായി വഴക്ക് കൂടിയ യുവാവിനെ അനുനയിപ്പിക്കാനെത്തിയ പോലീസുകാര്‍ക്ക് നേരെ അക്രമം. മംഗലത്ത് പുത്തന്‍വീട്ടില്‍ ശിവപ്രസാദ് (43) ആണ് പോലീസിനെ മദ്യലഹരിയില്‍ കടിച്ച് പരിക്കേല്‍പ്പിച്ചത്. സംഭവത്തിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. മദ്യലഹരിയില്‍ യുവാവ് ഭാര്യയുമായി വഴക്കിടുന്നതറിഞ്ഞെത്തിയ പോലീസ് സംഘത്തെയാണ് ആക്രമിച്ചത്. മദ്യലഹരിയിലായിരുന്ന യുവാവിനെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ എസ്.ഐ.മാരായ ജയപ്രകാശ്, ഹരികുമാര്‍ എന്നിവരെ ആക്രമിക്കുകയും ഇരുവരുടെയും കൈയില്‍ കടിച്ചു പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
Read Also : അവസാന ഏകദിനത്തില്‍ അവനെ പുറത്തിരുത്തുന്നത് ശരിയാകില്ല: സാബ കരീം
അഞ്ചാലുംമൂട് എസ്.എച്ച്.ഒ. സി.ദേവരാജന്‍, എസ്.ഐ.മാരായ വി.അനീഷ്, അനില്‍കുമാര്‍, സി.പി.ഒ. സാബു തുടങ്ങിയവരെത്തിയാണ് പ്രതിയെ പിടികൂടിയത്. കടിയേറ്റവരെ അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.
Post Your Comments