ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് മലയാള ചലച്ചിത്ര താരം ഇടവേള ബാബു. യുഎഇയിലെത്തിയാണ് അദ്ദേഹം ഗോൾഡൻ വിസ സ്വീകരിച്ചത്. കലാ സാംസ്കാരിക രംഗത്തെ പ്രമുഖർക്കാണ് യുഎഇ ഗോൾഡൻ വിസ സമ്മാനിക്കുന്നത്.
10 വർഷമാണ് യുഎഇ ഗോൾഡൻ വിസയുടെ കാലാവധി. താരദമ്പതികളായ ഫഹദ് പാസിലും നസ്രിയയവും യുഎഇ ഗോൾഡൻ വിസ ഏറ്റുവാങ്ങിയിരുന്നു. ഇസിഎച്ച് ആസ്ഥാനത്ത് വെച്ചാണ് ഫഹദും നസ്രിയയും ഗോൾഡൻ വിസ സ്വീകരിച്ചത്.
നേരത്തെ മമ്മൂട്ടി, മോഹൻലാൽ, ടൊവിനോ തോമസ്, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ആശാ ശരത്ത്, ആസിഫ് അലി, മീരാ ജാസ്മിൻ, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, പ്രണവ് മോഹൻലാൽ, മനോജ് കെ ജയൻ, നിവിൻ പോളി എന്നീ താരങ്ങൾക്കും ഗായിക കെ എസ് ചിത്രയ്ക്കും, ഗായകൻ എം ജി ശ്രീകുമാർ, നിർമ്മാതാവ് ആന്റോ ആന്റണി, സംവിധായകരായ സലീം അഹമ്മദിനും സന്തോഷ് ശിവനും ഗോൾഡൻ വിസ ലഭിച്ചിരുന്നു. മലയാള ചലച്ചിത്ര രംഗത്ത് നിന്ന് നടിയും അവതാരകയുമായ നൈല ഉഷയ്ക്കും അവതാരകനും നടനുമായ മിഥുൻ രമേശിനും ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്.
Post Your Comments