കൊച്ചി: റോയി വയലാറ്റിനെതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്ത സംഭവത്തിലെ ഇരയെ കൊച്ചിയിലെത്തിച്ചത് കോഴിക്കോടു സ്വദേശിനിയായ അഞ്ജലി വടക്കേപുരയ്ക്കലെന്ന് പരാതിക്കാരിയുടെ വെളിപ്പെടുത്തൽ. സൈജുവിന്റെ സുഹൃത്തായ ഇവർ കോഴിക്കോട് മാർക്കറ്റിങ് കൺസൾട്ടൻസി നടത്തുകയാണ്. ബിസിനസ് മീറ്റിന് എന്ന പേരിലാണ് താനുൾപ്പടെ അഞ്ചിലേറെ പെൺകുട്ടികളെ അഞ്ജലി കൊച്ചിയിലേയ്ക്കു കൂട്ടിക്കൊണ്ടു വന്നതെന്നും പരാതിക്കാരി വ്യക്തമാക്കി.
സൈജുവിന്റെ ആഡംബര കാറിലാണ് രാത്രി നമ്പർ 18 ഹോട്ടലിൽ എത്തിച്ചതെന്നും കോഴിക്കോട് അഞ്ജലി നടത്തുന്ന സ്ഥാപനത്തിലെ യുവതികളിൽ പലരെയും സ്ഥിരമായി കൊച്ചിയിലെത്തിച്ച് ലഹരിക്ക് അടിമയാക്കി ദുരുപയോഗം ചെയ്തിരുന്നുവെന്നും പരാതിക്കാരി പറയുന്നു. ഇതിൽ പലരും ഇപ്പോൾ പരാതിയുമായി മുന്നോട്ടു വരികയും കഴിഞ്ഞ ദിവസം മജിസ്ട്രേറ്റിനു മുന്നിൽ മൊഴി നൽകിയതായും ഇവർ വ്യക്തമാക്കി.
ആംബുലന്‍സ് പൊട്ടിത്തെറിച്ച് മരണം : 2.30 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്
നമ്പർ 18 ഹോട്ടലിൽ എത്തി കഴിക്കാൻ മദ്യം നൽകിയപ്പോൾ കൂട്ടാക്കിയില്ലെന്നും പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ അവിടെയുണ്ടായിരുന്നവർ തടഞ്ഞു മുകളിലേയ്ക്കു കൂട്ടിക്കൊണ്ടു പോയെന്നും ഇവർ പറഞ്ഞു. അവിടെയുണ്ടായിരുന്നവരോടു റോയി ലൈംഗികമായി പെരുമാറുന്നതാണ് കണ്ടത്. പ്രായപൂർത്തിയാകാത്ത കുട്ടികളിൽ ഒരാളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടു പോകാൻ ശ്രമിച്ചു. അവിടെ നിന്നു കരഞ്ഞ് ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.
സൈജു കാറിൽ പിന്തുടർന്നതിനെ തുടർന്ന് മോഡലുകളായ അൻസി കബീറും അഞ്ജന ഷാജനും അപകടത്തിൽ മരിച്ച സംഭവത്തിന് ഏഴു ദിവസം മുമ്പാണ് ഇവർ കൊച്ചിയിലേയ്ക്കു കൊണ്ടുവന്ന് ദുരുപയോഗം ചെയ്തതെന്ന് ഇരയായ പെൺകുട്ടി പറഞ്ഞു. തലനാരിഴയ്ക്കാണ് നമ്പർ 18 ഹോട്ടലിൽ നിന്ന് രക്ഷപ്പെട്ടതെന്നും നിരവധി പെൺകുട്ടികളെ അഞ്ജലി ജോലിക്കെന്ന പേരിൽ കൂടെ നിർത്തി ലഹരി നൽകി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും ഇവർ വ്യക്തമാക്കി.
നിയമ വിരുദ്ധ മാർഗത്തിലൂടെ പണം അയക്കാൻ ശ്രമിച്ചു: ഇന്ത്യക്കാർ ഉൾപ്പെടെ നാലു പ്രവാസികൾ അറസ്റ്റിൽ
മോഡലുകൾ മരിച്ച സംഭവത്തിനു പിന്നാലെ അഞ്ജലി ഒളിവിൽ പോകുകയായിരുന്നു. സൈജു കേസിൽ പെട്ട് ഒളിവിൽ താമസിക്കാൻ ഇവരുടെ സഹായം തേടിയിരുന്നു. ഇവരുടെ വലയിലായ പെൺകുട്ടികൾ പലരും വീട്ടിൽ പോലും പോകാൻ തയാറാകാതെ ലഹരിക്ക് അടിമയായി കഴിയുന്നുണ്ട്. ഇതു മനസിലായതോടെയാണ് പരാതിയുമായി മുന്നോട്ടു വന്നത്. പ്രതികളുടെ ഭാഗത്തു നിന്നു കടുത്ത ഭീഷണിയാണുള്ളത്. പരാതിക്കാരി വ്യക്തമാക്കി.
Post Your Comments