KeralaLatest NewsNews

രണ്ടു വാക്ക് വിട്ടെങ്ങാനും പോയിരുന്നെങ്കിൽ ചാനൽ ഓഫീസ് ചരിത്രമായേനെ: വിമർശനം

അക്ഷരതെറ്റുകൾ ഇപ്പോൾ ചാനലുകളിൽ വർദ്ധിച്ചുവരുകയാണ്.

തിരുവനന്തപുരം: അക്ഷരതെറ്റുകൾ ഇപ്പോൾ ചാനലുകളിൽ വർദ്ധിച്ചുവരുകയാണ്. വാർത്താ ചാനലുകളിലാണ് അധികവും തെറ്റുകൾ കടന്നുവരുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച മാതൃഭൂമിയ്ക്ക് പറ്റിയ ഒരു അബദ്ധമാണ്.

വ്യാപാരി വ്യവസായി സമിതി നേതാവ് ടി നസറുദ്ദീന്റെ മരണത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തിയ വാർത്ത നൽകിയ സ്ക്രോളിൽ ടി നസറുദ്ദീന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്തരിച്ചു എന്നാണ്. ചാനലിന്റെ വാർത്ത സ്ക്രോൾ വലിയ വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്.

read also: സ്ത്രീധനം വാങ്ങിയാൽ ഇനി പിടി വീഴും : നിരീക്ഷണത്തിന് ഓരോ ജില്ലയിലും ഓഫീസറുമാർ

‘മാതൃഭൂമി ആദ്യത്തെ രണ്ടു വാക്ക് വിട്ടെങ്ങാനും പോയിരുന്നെങ്കിൽ ചാനൽ ഓഫീസ് ചരിത്രമായേനെ, PS. ചാനലിന്റെ പതിനാറടിയന്തിരം വലിയെ ബാധിക്കരുത്’- എന്ന കുറിപ്പോടെ വാർത്തയുടെ സ്‌ക്രീൻ ഷോട്ട് പങ്കുവച്ചിരിക്കുകയാണ് സംരംഭകയും എഴുത്തുകാരിയുമായ ലക്ഷ്മി രാജീവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button