KeralaNattuvarthaNews

ആറ്റുകാൽ പൊങ്കാലയ്‌ക്ക് പരമാവധി 1500 പേർക്ക് പങ്കെടുക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉത്സവങ്ങളിൽ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം വർദ്ധിപ്പിച്ചു. പ്രശസ്‌തമായ ആറ്റുകാൽ പൊങ്കാല, മാരാമൺ കൺവെൻഷൻ, ആലുവ ശിവരാത്രി എന്നീ ആഘോഷങ്ങൾക്കടക്കമാണ് ഇളവുകളുള‌ളത്.ഇവിടങ്ങളിൽ പരമാവധി 1500 പേർക്ക് അനുമതിയുണ്ട്. ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുക്കാൻ അനുമതി ലഭിക്കുന്നവർ ക്ഷേത്രത്തിന്റെ പരിസരത്ത് പൊങ്കാലയിടണം.

ക്ഷേത്ര പരിസരത്തിന് പുറത്തുള‌ളവർ വീടുകളിലേ പൊങ്കാലയിടാവൂ. റോഡിൽ പൊങ്കാല അനുവദിക്കില്ല. ക്ഷേത്രത്തിൽ 25 മീ‌റ്ററിൽ ഒരാൾ എന്ന നിലയിലേ പൊങ്കാലയിടാൻ അനുവദിക്കൂ. പങ്കെടുക്കുന്നവർ മൂന്ന് മാസത്തിനകം കൊവിഡ് വന്ന് പോയതിന്റെയോ 72 മണിക്കൂറിനിടെ ആർടിപിസിആർ എടുത്തതിന്റെ ഫലമോ കൈയിൽ കരുതുകയും വേണം. 18 വയസിൽ താഴെയുള‌ളവർക്ക് രോഗലക്ഷണങ്ങൾ ഉണ്ടാകരുതെന്നും നിബന്ധനയുണ്ടെന്ന് അധികൃതർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button