ErnakulamKeralaNattuvarthaLatest NewsNews

ജോ​​​ലി ക​​​ഴി​​​ഞ്ഞ് മടങ്ങവെ യുവതികളുടെ മേൽ കാർ പാഞ്ഞുകയറി അപകടം : ഒ​​​രാ​​​ൾ മ​​​രി​​​ച്ചു

കാ​​​ഞ്ഞി​​​ര​​​പ്പി​​​ള്ളി പാ​​​റ​​​ത്തോ​​​ട് അം​​​ബേ​​​ദ്ക​​​ർ കോ​​​ള​​​നി​​​യി​​​ലെ പൊ​​​ടി​​​മ​​​റ്റ​​​ത്തി​​​ൽ സാ​​​ബു​​​വി​​​ന്‍റെ മ​​​ക​​​ൾ സാ​​​ന്ദ്ര (23) ആ​​​ണ് മ​​​രി​​​ച്ച​​​ത്

മ​​​ര​​​ട് : ജോ​​​ലി ക​​​ഴി​​​ഞ്ഞ് രാ​​​ത്രി ഭ​​​ക്ഷ​​​ണം വാ​​​ങ്ങി ഹോ​​​സ്റ്റ​​​ലി​​​ലേ​​​ക്കു മ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്ന യു​​​വ​​​തി​​​ക​​​ളു​​​ടെ ​​​മേ​​​ൽ കാ​​​ർ പാ​​​ഞ്ഞു ക​​​യ​​​റി​​​യു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ ഒ​​​രാ​​​ൾക്ക് ദാരുണാന്ത്യം. അപകടത്തിൽ മ​​​റ്റൊ​​​രാ​​​ൾ​​​ക്ക് ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു. കാ​​​ഞ്ഞി​​​ര​​​പ്പി​​​ള്ളി പാ​​​റ​​​ത്തോ​​​ട് അം​​​ബേ​​​ദ്ക​​​ർ കോ​​​ള​​​നി​​​യി​​​ലെ പൊ​​​ടി​​​മ​​​റ്റ​​​ത്തി​​​ൽ സാ​​​ബു​​​വി​​​ന്‍റെ മ​​​ക​​​ൾ സാ​​​ന്ദ്ര (23) ആ​​​ണ് മ​​​രി​​​ച്ച​​​ത്.

കൈ​​​കാ​​​ലു​​​ക​​​ൾ​​​ക്ക് ഒ​​​ടി​​​വും ത​​​ല​​​യ്ക്ക് പ​​​രി​​​ക്കു​​​മേ​​​റ്റ പാ​​​ല​​​ക്കാ​​​ട് കെ​​​ന്ന​​​ൻ​​​ചേ​​​രി അ​​​യ​​​ക്കാ​​​ട് ചു​​​ങ്ക​​​ത്തോ​​​ടി​​​യി​​​ൽ എം. ​​​അ​​​ജി​​​ത്ര (24) ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. വൈ​​​റ്റി​​​ല​​​യി​​​ലെ ഫാ​​​സ്റ്റ്ഫു​​​ഡ് ഷോ​​​റൂ​​​മി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രാണ് ഇ​​​രു​​​വ​​​രും.

Read Also : ‘ലോക മഹായുദ്ധമുണ്ടാകും’ : ഉക്രൈനിലെ യുഎസ് പൗരൻമാരോട് മടങ്ങി വരാൻ നിർദ്ദേശിച്ച് ജോ ബൈഡൻ

ജോലി കഴിഞ്ഞ് രാ​​​ത്രി ഭ​​​ക്ഷ​​​ണ​​​വു​​​മാ​​​യി ഹോ​​​സ്റ്റ​​​ലി​​​ലേ​​​ക്കു മ​​​ട​​​ങ്ങ​​​വേ വൈ​​​റ്റി​​​ല​​​യിൽ വെച്ചാണ് അ​​​പ​​​ക​​​ടമുണ്ടായത്. കു​​​ണ്ട​​​ന്നൂ​​​ർ ഭാ​​​ഗ​​​ത്തു​​​ നി​​​ന്ന് അ​​​മി​​​ത​​​വേ​​​ഗ​​​ത്തി​​​ൽ വ​​​ന്ന കാ​​​റാ​​​ണ് യു​​​വ​​​തി​​​ക​​​ളെ ഇ​​​ടി​​​ച്ചു​​​വീ​​​ഴ്ത്തി​​​യ​​​ത്. ഇ​​​രു​​​വ​​​രെ​​​യും ഉ​​​ട​​​ൻ തന്നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും രാ​​​ത്രി പ​​​ത്തോ​​​ടെ സാ​​​ന്ദ്ര മ​​​രി​​​ക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button