ബംഗളൂരു: ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി കർണാടക ഹൈക്കോടതി. വിഷയം പരിഹരിക്കുന്നത് വരെ കോളജുകളിൽ ഹിജാബ് ധരിച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിക്കരുതെന്ന് കോടതി ഉത്തരവിട്ടു. കോളജുകൾ പൂട്ടിയിടേണ്ടതില്ലെന്നും എത്രയും പെട്ടന്ന് തുറക്കണമെന്നും കോടതി നിരീക്ഷിച്ചു. ഹർജി പരിഗണിക്കുന്നത് ഫെബ്രുവരി 14 ലേക്ക് മാറ്റിവച്ചതിനാൽ ഇടക്കാല ഉത്തരവില്ല.
കർണാടക ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തിയും മറ്റ് രണ്ട് ജഡ്ജിമാരും അടങ്ങുന്ന മൂന്നംഗ ബെഞ്ച് ആണ് ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. വ്യാഴാഴ്ച ഉച്ചയോടെ ഹിജാബ് വിഷയത്തിൽ ഹർജികൾ കേൾക്കാൻ തുടങ്ങി. കേസുകൾ ഹൈക്കോടതിയിൽ നിന്ന് അടിയന്തരമായി സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന പ്രാർത്ഥന കഴിഞ്ഞ ദിവസം സുപ്രീം കോടതി നിരസിച്ചിരുന്നു. വിഷയത്തിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് കോടതി വിധിക്കായി കാത്തിരിക്കാൻ സംസ്ഥാന മന്ത്രിസഭയും ബുധനാഴ്ച തീരുമാനിച്ചു.
കര്‍ണാടകയിലെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹിജാബ് യൂണിഫോമിന്‍റെ ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിനിടെ ഹിജാബ് നിരോധനത്തെ പിന്തുണച്ച് മധ്യപ്രദേശും പുതുച്ചേരിയും രംഗത്തെത്തി. നിര്‍ബന്ധിത ഡ്രസ് കോഡ് കൊണ്ടുവരുമെന്ന് ഇരുസംസ്ഥാനങ്ങളും അറിയിച്ചു. തെലങ്കാനയില്‍ ഹിജാബ് നിരോധനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സര്‍ക്കാരിന് കത്ത് നല്‍കി.
Post Your Comments