ThiruvananthapuramLatest NewsKeralaNattuvarthaNews

മദ്യപിക്കാന്‍ പണം നല്‍കാത്തതിന് സുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവം : രണ്ടു പ്രതികള്‍ കൂടി അറസ്റ്റില്‍

ഒളിവില്‍ കഴിഞ്ഞിരുന്ന റജി, സുധീര്‍ എന്നീ പ്രതികളെയാണ് പൊലീസ് പിടികൂടിയത്

തിരുവനന്തപുരം: മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് നാല്‍പ്പത്തിനാലുകാരനെ കുത്തികൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികള്‍ കൂടി അറസ്റ്റില്‍. ഒളിവില്‍ കഴിഞ്ഞിരുന്ന റജി, സുധീര്‍ എന്നീ പ്രതികളെയാണ് പൊലീസ് പിടികൂടിയത്. ഇവരെ ഓടിച്ചിട്ടാണ് പൊലീസ് പിടികൂടിയത്. ഇതോടെ കേസിലെ നാലു പ്രതികളും അറസ്റ്റിലായി.

കഴിഞ്ഞ മൂന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം. മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് മരുതൂര്‍ക്കോണം റോഡില്‍ താമസിക്കുന്ന സജികുമാര്‍ കുത്തേറ്റ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടയിലെ വാക്കേറ്റത്തെ തുടർന്ന് സജിയെ സുഹൃത്തുക്കൾ കുത്തുകയായിരുന്നു. സംഭവ ശേഷം വെള്ളായണി കാര്‍ഷിക കോളജിന് സമീപം ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍.

Read Also : ഇന്ത്യയുടെ മുഖ്യധാരയിലില്ലാത്ത കമ്മ്യൂണിസ്റ്റ്പാർട്ടി കേരളത്തിലാണുള്ളത് : പക്ഷേ, ആ ചിന്താധാര അപകടകരമെന്ന് പ്രധാനമന്ത്രി

ബിജു, രാജേഷ് എന്നീ പ്രതികളെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കുത്തേറ്റ സജികുമാറിനെ ആദ്യം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വിഴിഞ്ഞം എസ് ഐ കെ എല്‍ സമ്പത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button