News

നൂറുദിന കര്‍മ പരിപാടി ഭരണ പരാജയത്തിന്റെ ജാള്യത മായ്ക്കാനുള്ള പി ആര്‍ തന്ത്രം മാത്രം : രൂക്ഷ വിമർശനവുമായി വിഡി സതീശൻ

തിരുവനന്തപുരം : നൂറു ദിന കർമപരിപാടി വെറും പിആർ വർക്ക്‌ ആണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കഴിഞ്ഞ ബജറ്റില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് രണ്ടാം 100 ദിന കര്‍മ പരിപാടിയായി മുഖ്യമന്ത്രി വീണ്ടും അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണ പരാജയത്തിന്റെ ജാള്യത മായ്ക്കാനുള്ള തന്ത്രം മാത്രമാണ് ഈ പ്രഖ്യാപനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read : കണ്ണൂരില്‍ വീട് വാടകയ്‌ക്കെടുത്ത് അനാശാസ്യ പ്രവര്‍ത്തനം: 2 -പേർ പിടിയിൽ

നിര്‍മാണ മേഖലയിലടക്കം നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നത്. പരമാവധി നിയമനങ്ങള്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും അതുവഴി നിയമനം നടത്തുമെന്നതായിരുന്നു ഈ സര്‍ക്കാറിന്റെ ആദ്യ നൂറുദിന കര്‍മ പരിപാടിയിലെ ഏറ്റവും വലിയ പ്രഖ്യാപനം. എന്നാല്‍ രണ്ടാം നൂറുദിന കര്‍മ പരിപാടിയില്‍ പി എസ് സിയെ കുറിച്ച് ഒന്നും പറയുന്നില്ല.

കോവിഡ് മൂലമുള്ള ലോക്ക്ഡൗണ്‍ കാരണം നിരവധി പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നത്. തൊഴില്‍ നഷ്ടപ്പെട്ട അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള പുതിയ പദ്ധതികളാണ് സര്‍ക്കാര്‍ മുന്നോട്ടു വെക്കേണ്ടിയിരുന്നത്.

വിവിധ പദ്ധതികളുടെ ഭാഗമായി സ്വാഭാവികമായി ഉണ്ടാകുന്ന തൊഴിലവസരങ്ങള്‍ മാത്രമാണ് പുതിയ തൊഴിലവസരമായി രണ്ടാം നൂറു ദിന കര്‍മ പരിപാടിയില്‍ സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്നത്. നൂറു ദിവസത്തിനുള്ളില്‍ 140 നിയമസഭാ മണ്ഡലങ്ങളില്‍ 100 കുടുംബങ്ങള്‍ക്കു വീതവും 30,000 സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കെ ഫോണ്‍ കണക്ഷന്‍ നല്‍കും എന്നാണ് മറ്റൊരു വാഗ്ദാനം. 2019ല്‍ കരാര്‍ ഒപ്പിട്ട ഈ ബൃഹദ് പദ്ധതി പ്രളയവും കൊവിഡും ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങള്‍ മറികടന്നെന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്. വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. ജനദ്രോഹ നയങ്ങൾ പൊതുജനം തിരിച്ചറിയിന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button