കേരളത്തെക്കുറിച്ചുള്ള ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയിൽ പ്രതികരണങ്ങളുമായി സോഷ്യൽ മീഡിയയും രംഗത്ത്. സഖാവ് കൃഷ്ണപിള്ളയടിച്ച മണി ചരിത്രത്തിൽ കല്ലിച്ചു കിടക്കുന്നത് പോലെയാണ് പൊളിറ്റിക്കൽ പ്രസ്താവനകൾ നടത്തേണ്ടതെന്ന് സംഭവത്തിൽ ആർ ജെ സലിം പ്രതികരിച്ചു. ഫേസ്ബുക്കിൽ കുറിപ്പിലൂടെ യോഗിയെ വിമർശിച്ച ആർ ജെ സലിം ഹിജാബിനെ അനുകൂലിക്കുകയും ചെയ്തു.
അല്ലെങ്കിലും കേരളമായാൽ പിന്നെ അവിടെ യോഗിക്കെന്ത് കാര്യം, ശവമില്ലെങ്കിൽ പിന്നെന്തിനു കഴുകൻ എന്നായിരുന്നു ആർ ജെ സലിമിന്റെ ഫേസ്ബുക് പോസ്റ്റ്. ‘വിദ്യഭ്യാസം, സ്വാതന്ത്ര്യം, നീതി, പൗരാവകാശം, മത സ്വാതന്ത്ര്യം. ഇതെല്ലാം എങ്ങനെ ആവണമെന്ന് കേരളം കാണിച്ചുകൊടുക്കുകയാണ്. ഇവിടെയൊരു ഭരണഘടനയുണ്ടെന്ന് ഉറപ്പ് കൊടുക്കുകയാണ്. അൻപത്തിമൂന്ന് പുത്തൻ സ്‌കൂൾ കെട്ടിടങ്ങൾ ഉൽഘാടനം ചെയ്യുമ്പോഴല്ലാതെ പിന്നെപ്പോഴാണ് ഇങ്ങനെയൊരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് നടത്തുക?. ഈ കേരളം പോലെ ആകാതെ നോക്കൂ എന്നാണ് യോഗി യൂപിയോടു പറയുന്നത്’, ഫേസ്ബുക് കുറിപ്പിൽ പറയുന്നു.
ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം:
എങ്ങനെയാണു ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് കൊടുക്കേണ്ടത് ? പ്രസംഗത്തിനും, ഡയലോഗിനുമൊക്കെ പരിമിതിയുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാ ജാതിക്കാരെയും കയറ്റണമെന്നു വെറുതെ പറയുകയല്ല കമ്മ്യുണിസ്റ്റുകാരനായ കൃഷ്ണപിള്ള ചെയ്തത്. ഗുരുവായൂർ ക്ഷേത്രസോപാനത്തിൽ തൂക്കിയിരുന്ന മണി കേറിയങ്ങു അടിക്കുകയാണ് ചെയ്തത്. മേൽജാതിക്കാർ കൂട്ടം ചേർന്ന് തല്ലിയിട്ടും, തൊട്ടടുത്ത ദിവസം വീണ്ടും അടിച്ചു. അത്. അതാണ് പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ്. ചരിത്രത്തിൽ അത് കല്ലിച്ചങ്ങനെ കിടക്കും. രാജ്യത്തു കർണാടക വിഷയം കത്തി നിൽക്കുകയാണ്. ഹിജാബിൽ തൂങ്ങി പെൺകുട്ടികളെ പഠിക്കാൻ അനുവദിക്കാത്ത സംഘികളും, കൂടെ മുതലെടുക്കാൻ ഇസ്ലാമിസ്റ്റുകളും.
നിഷേധിക്കപ്പെടുന്നത്, വിദ്യാഭ്യാസമാണ്, നീതിയാണ്, മത സ്വാതന്ത്ര്യമാണ്, പൗരാവകാശമാണ്. അവിടെയാണ് ഈ ദൃശ്യത്തിന്റെ പ്രസക്തി. സ്‌കൂൾ കെട്ടിട ഉൽഘാടനത്തിനെ അങ്ങനെ തന്നെ ഒരു പൊളിറ്റിക്കൽ ഇവന്റായി മാറ്റിയിരിക്കുന്നു. വിദ്യഭ്യാസം, സ്വാതന്ത്ര്യം, നീതി, പൗരാവകാശം, മത സ്വാതന്ത്ര്യം. ഇതെല്ലാം എങ്ങനെ ആവണമെന്ന് കേരളം കാണിച്ചുകൊടുക്കുകയാണ്. ഇവിടെയൊരു ഭരണഘടനയുണ്ടെന്ന് ഉറപ്പ് കൊടുക്കുകയാണ്. അൻപത്തിമൂന്ന് പുത്തൻ സ്‌കൂൾ കെട്ടിടങ്ങൾ ഉൽഘാടനം ചെയ്യുമ്പോഴല്ലാതെ പിന്നെപ്പോഴാണ് ഇങ്ങനെയൊരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് നടത്തുക? ഈ കേരളം പോലെ ആകാതെ നോക്കൂ എന്നാണ് യോഗി യൂപിയോടു പറയുന്നത്. അല്ലെങ്കിലും അത് കേരളമായാൽ പിന്നെ അവിടെ യോഗിക്കെന്ത് കാര്യം. ശവമില്ലെങ്കിൽ പിന്നെന്തിനു കഴുകൻ ?
Post Your Comments