ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ ഔദ്യോഗിക വസതി അടക്കം നിരവധി കോണ്‍ഗ്രസ് നേതാക്കളുടെ വസതികളുടെ വാടക അടയ്ക്കാൻ പണമില്ലാതെ കോൺഗ്രസ് പ്രതിസന്ധി.
സുജിത് പട്ടേല്‍ എന്ന വ്യക്തി വിവരാവകാശം വഴി തേടിയപ്പോഴാണ് ഇത് പുറത്തുവന്നത്. കേന്ദ്ര ഭവന-നഗരവികസന മന്ത്രാലയമാണ് മറുപടി നല്‍കിയിരിക്കുന്നത്. അക്‌ബര്‍ റോഡിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിന് 12,69,902 രൂപ വാടക കുടിശികയുണ്ട്. ഏറ്റവും ഒടുവില്‍ വാടക അടച്ചിരിക്കുന്നത് 2012 ഡിസംബറിലാണെന്ന ഞെട്ടിക്കുന്ന വിവരവും ഉണ്ട്.
10 ജന്‍പത് റോഡിലെ സോണിയ ഗാന്ധിയുടെ വസതിക്ക് 4,6101 രൂപയാണ് കുടിശിക. ഏറ്റവും ഒടുവില്‍ വാടക കൊടുത്തത് 2020 സെപ്റ്റംബറിലും. സോണിയയുടെ പേഴ്‌സണല്‍ സെക്രട്ടറിയായ വിന്‍സന്റ് ജോന്‍ജ് താമസിക്കുന്ന ചാണക്യപുരിയിലെ സി-11-109 നമ്ബര്‍ ബംഗ്ലാവിന് 5,07,911 രൂപയാണ് കുടിശിക. 2013 ഓഗസ്റ്റിലാണ് ഏറ്റവും ഒടുവില്‍ വാടക കെട്ടിയത്.
സര്‍ക്കാര്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി സംവിധാനങ്ങള്‍ മൂന്നു വര്‍ഷത്തിനകം സ്വന്തം കെട്ടിടത്തിലേക്കു മാറണമെന്നാണ് ചട്ടം. അതിന് ശേഷം സര്‍ക്കാര്‍ വസതി അവര്‍ ഒഴിഞ്ഞുകൊടുക്കണം. 2013 ല്‍ അക്‌ബര്‍ റോഡിലെ കോണ്‍ഗ്രസ് ആസ്ഥാനം ഒഴിയാണമെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത് പലതവണയായി നീട്ടിയെടുക്കുകയായിരുന്നു. 2010 ജൂണില്‍ സ്ഥലം അനുവദിച്ചതോടെ 2013 ജൂണില്‍ പാര്‍ട്ടി നിലവിലെ ആസ്ഥാനം ഒഴിയേണ്ടതായിരുന്നു.
എന്നാല്‍ റൗസ് അവന്യൂവില്‍ കെട്ടിടനിര്‍മ്മാണത്തിന് അനുമതി ലഭച്ചില്ലെന്നു ചൂണ്ടിക്കാട്ടി പാര്‍ട്ടി കാലാവധി ദീര്‍ഘിപ്പിച്ചുവാങ്ങുകയായിരുന്നു.1976 മുതല്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ ആസ്ഥാനമാണ് അക്‌ബര്‍ റോഡിലെ കെട്ടിടം. 2020 ജൂലൈയില്‍ ലോധി റോഡിലെ വസതി ഒഴിയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് അയച്ചിരുന്നു. കോണ്‍ഗ്രസിന് 2010 ജൂണില്‍ റോസ് അവന്യു 9 എയില്‍ പാര്‍ട്ടി ഓഫീസ് പണിയാന്‍ സ്ഥലം അനുവദിക്കുകയും ചെയ്തിരുന്നു.
കേന്ദ്രത്തില്‍ 2014ല്‍ അധികാരം നഷ്ടപ്പെട്ടതു മുതല്‍ കോണ്‍ഗ്രസിന്റെ സാമ്പത്തിക സ്ഥിതി മോശമായി തുടരുകയായിരുന്നു. മാത്രമല്ല, വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിടേണ്ടിവരികയും ബിജെപി വലിയ വളര്‍ച്ച നേടുകയും ചെയ്തതും കോണ്‍ഗ്രസിന് തിരിച്ചടിയായി.
വാടക അടയ്ക്കുന്നില്ലെന്ന വാര്‍ത്ത വന്നതോടെ ബിജെപി നേതാക്കള്‍ സോണിയയ്ക്ക് നേരേ പരിഹാസവുമായി രംഗത്തെത്തി. അഴിമതി നടത്താന്‍ അവസരം ഇല്ലാത്തതുകൊണ്ടാണ് സോണിയയ്ക്ക് വാടക അടയക്കാന്‍ കഴിയാത്തതെന്ന് ബിജെപിയുടെ തേജീന്ദര്‍ പാല്‍ സിങ് ബഗ്ഗ പരിഹസിച്ചു. ‘തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റതിന് ശേഷം സോണിയാജിക്ക് വീട്ടുവാടക അടയ്ക്കാന്‍ കഴിയുന്നില്ല. അത് അഴിമതി നടത്താന്‍ ഇപ്പോള്‍ അവര്‍ക്ക് കഴിയാത്തതുകൊണ്ട് ആണെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. സാമ്പത്തിക സമാഹരണം സംബന്ധിച്ച് എഐസിസി യോഗങ്ങളില്‍ ചര്‍ച്ച നടന്നതായും വിവിധ സംസ്ഥാന ഘടകങ്ങളുമായി സംസാരിച്ചതായും കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ടുണ്ടായിരുന്നു. സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തുക എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് അടിയന്തരാവശ്യമാണ്. ഡല്‍ഹിയിലെ പാര്‍ട്ടി ഓഫീസ് ഏറെക്കാലമായി പുനര്‍ നിര്‍മ്മാണത്തിലാണ്. പുതിയ പാര്‍ട്ടി ഓഫീസ് എന്ന ആവശ്യവും ചൂടുപിടിച്ചു.
Post Your Comments