Latest NewsNewsIndia

ഔദ്യോഗിക വസതിയുടെ വാടക നല്‍കാതെ സോണിയ ഗാന്ധി: റിലീഫ് ഫണ്ട് രൂപീകരിച്ച് ബിജെപി

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉള്‍പ്പടെ നിരവധി പാര്‍ട്ടി നേതാക്കള്‍ ഔദ്യോഗിക വസതിയുടെ വാടക അടയ്ക്കാത്തതായി റിപ്പോർട്ട്. സ്വകാര്യ വ്യക്തി നൽകിയ വിവാരാവകാശ അപേക്ഷയില്‍ ലഭിച്ച മറുപടിയിലാണ് നേതാക്കള്‍ താമസിക്കുന്ന ഔദ്യോഗിക വസതിയുടെ വാടക കുടിശിഖ കെട്ടികിടക്കുന്നതായി കണ്ടെത്തിയത്.

അക്ബര്‍ റോഡിലെ പാര്‍ട്ടി ആസ്ഥാനത്തിന്റെ അവസാനമായി വാടക നല്‍കിയത് 2012 ഡിസംബറിലാണെന്നും വാടകയിനത്തില്‍ 12,69,902 രൂപയാണ് നല്കാനുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ജന്‍പഥിലെ ഔദ്യോഗിക വസതിയുടെയും വാടക അടച്ചിട്ടില്ല. അവസാനമായി വാടകനല്‍കിയത് 2020 സെപ്റ്റംബറിലാണ്. സോണിയഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറി വിന്‍സെന്റ് ജോര്‍ജ് വാടകയിനത്തിൽ നല്‍കാനുള്ളത് ആഞ്ച് ലക്ഷത്തിലധികം രൂപയാണ്. 2013 ഓഗസ്റ്റിലാണ് ഇയാൾ അവസാനമായി വാടക നല്‍കിയത്.

ഹിജാബിന്റെ പേരില്‍ നടക്കുന്നത് മുസ്ലിങ്ങള്‍ക്കെതിരായ ഹൈന്ദവ വര്‍ഗീയവാദികളുടെ കടന്നാക്രമണം: സുനില്‍ പി ഇളയിടം

അതേസമയം, അഴിമതി നടത്താന്‍ കഴിയാത്ത സാഹചര്യമായതിനാലാണ് ഇപ്പോള്‍ സോണിയാ ഗാന്ധിക്ക് വാടകനല്‍കാന്‍ കഴിയാത്തതെന്ന് ബിജെപി നേതാവ് തജിന്ദര്‍ പാല്‍ സിങ്ങ് പരിഹസിച്ചു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിന് ശേഷം സോണിയാ ഗാന്ധിക്ക് വാടക കൊടുക്കാന്‍ കഴിയുന്നില്ലെന്നും അവര്‍ക്ക് ഇപ്പോള്‍ അഴിമതികള്‍ ചെയ്യാന്‍ കഴിയില്ല എന്നതാണ് ഇത് വ്യക്തമാക്കുന്നതെന്നും തജിന്ദര്‍ പാല്‍ സിങ്ങ് പറഞ്ഞു.

രാഷ്ട്രീയ വ്യത്യാസങ്ങള്‍ മാറ്റിവച്ച് മനുഷ്യരെന്ന നിലയില്‍ സോണിയാ ഗാന്ധിയെ സഹായിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ഇതിനായി സോണിയ ഗാന്ധി റിലീഫ് ഫണ്ട് എന്ന ആഷ് ടാഗില്‍ ഒരു ക്യാംപയിന്‍ ആരംഭിച്ചതായും ജിന്ദര്‍ പാല്‍ സിങ്ങ് ട്വിറ്ററില്‍ കുറിച്ചു. സോണിയയുടെ അക്കൗണ്ടിലേക്ക് താൻ പത്തുരൂപ നല്‍കിയതായും മറ്റുള്ളവരും അവരെ സഹായിക്കണമെന്നും ജിന്ദര്‍ പാല്‍ സിങ്ങ് കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button