ThiruvananthapuramLatest NewsKeralaNattuvarthaNews

കപട ശാസ്ത്രവാദികൾ അന്ധവിശ്വാസങ്ങൾക്ക് കുടപിടിക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ശാസ്ത്ര വികസനത്തിനായി രൂപീകരിക്കപ്പെട്ട സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ തന്നെ അന്ധവിശ്വാസങ്ങൾക്ക് കുടപിടിക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 34-ാമത് കേരള ശാസ്ത്ര കോൺഗ്രസ് തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Also Read : സഖാവ് കൃഷ്ണപിള്ളയടിച്ച മണി ചരിത്രത്തിൽ കല്ലിച്ചു കിടക്കും: യോഗിക്കെതിരെയും ഹിജാബിനെ അനുകൂലിച്ചും ആർ ജെ സലിം

ശാസ്ത്രവും ആത്മീയതയും മതവുമെല്ലാം അതതു മേഖലകളിലാണ് പണ്ട് വ്യാപരിച്ചിരുന്നത്. എന്നാൽ, ഇന്ന് ശാസ്ത്രത്തെ മതവുമായി കൂട്ടിച്ചേർക്കാനുള്ള കൊണ്ടുപിടിച്ച ശ്രമം നടക്കുന്നു. കെട്ടുകഥകളെ ശാസ്ത്ര സത്യമായി പ്രചരിപ്പിച്ചും യഥാർത്ഥ ശാസ്ത്രത്തെ പിന്തള്ളിയും കപട ശാസ്ത്രവാദികളെ ശാസ്ത്രസ്ഥാപനങ്ങളുടെ തലപ്പത്ത് പ്രതിഷ്ഠിച്ചുമാണ് ശാസ്ത്രത്തെ അപകടത്തിലാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ കാലഘട്ടത്തിലും മന്ത്രവാദവും നിധി കിട്ടാനായി നരബലിയും നടക്കുന്നത് നടുക്കത്തോടെയാണ് കേൾക്കുന്നത്. ഇത് താഴെത്തട്ടിൽ നടക്കുമ്പോൾ മേൽതട്ടിലും ശാസ്ത്രത്തിനെതിരായ പ്രചാരണം നടക്കുന്നു. ഈ പ്രവണതകൾ ഒന്നായി ചെറുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button