
കൊച്ചി : സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സംസ്ഥാനത്ത് വീണ്ടും പ്രതിഷേധം. ആലുവ കീഴ്മാട് പഞ്ചായത്തിലാണ് പ്രതിഷേധം നടന്നത്. ഇവിടെ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ സമരക്കാര്‍ തടഞ്ഞു.
Read Also : ലെ.കേണല്‍ ഹേമന്തിനെ പൂട്ടാന്‍ നോക്കിയ മാദ്ധ്യമ പ്രവര്‍ത്തകനെതിരെ സിപിഎം നേതാവ് പ്രശാന്തിന്റെ കുറിപ്പ്
പഞ്ചായത്തിലെ ആറാം വാര്‍ഡിലാണ് കല്ലിടാനായി ഉദ്യോഗസ്ഥര്‍ എത്തിയത്. എന്നാല്‍, അപ്പോഴേക്കും നാട്ടുകാരും കെ-റെയില്‍ വിരുദ്ധ സമരക്കാരും ഇവിടേക്ക് എത്തി. പ്രദേശത്ത് സ്ഥാപിക്കാനായി കൊണ്ടുവന്ന സര്‍വേ കല്ലുകള്‍ വാഹനത്തില്‍ നിന്ന് പുറത്തിറക്കിയെങ്കിലും സമരക്കാര്‍ ഇത് വാഹനത്തിലേക്ക് തിരിച്ച് കയറ്റുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ ആലുവയില്‍ നിന്ന് പോലീസും സ്ഥലത്തെത്തി.
എന്നാൽ, കല്ല് സ്ഥാപിക്കുന്ന നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
Post Your Comments