KeralaLatest NewsIndia

കേരളത്തിനെന്താ കുഴപ്പം ? ഒരു കുഴപ്പവുമില്ല, പക്ഷെ ഇവിടുത്തെ ഭരണത്തിനാണ് കുഴപ്പം സഖാവെ: എംടി രമേശ്

തീവ്രവാദികളുടെ വിളനിലമായി കേരളം മാറിയിരിക്കുന്നു.

തിരുവനന്തപുരം: യോഗിയുടെ പരാമർശം കേരളത്തെ അല്ല, പകരം പിണറായി സർക്കാരിന്റെയും മുൻ സർക്കാരുകളുടെയും ഭരണ പരാജയത്തെയാണെന്നു ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന സെക്രട്ടറി എംടി രമേശ്. ആരോഗ്യമേഖല നമ്പർ വൺ ആണെന്ന് പറയുമ്പോഴും അമേരിക്കയിൽ പോയി സ്വന്തം തടി കായ്ച്ചിലാക്കുന്ന സഖാവിനോട് തന്നെയാണ് പറഞ്ഞത് എന്ന് അദ്ദേഹം പറഞ്ഞു. തീവ്രവാദികളുടെ വിളനിലമായി കേരളം മാറിയിരിക്കുന്നു.

എസ്.ഡി.പി.ഐ തീവ്രവാദികൾ കൊന്നൊടുക്കിയ മനുഷ്യരുടെ രക്തത്തിന് പിണറായി കണക്കുപറയണ്ടെ? ഗുണ്ടകൾ ഒരു ചെറുപ്പക്കാരനെ വീട്ടിൽ നിന്നിറക്കി കൊണ്ടുപോയി കൊലപ്പെടുത്തി പൊലീസ് സ്റ്റേഷൻ്റെ മുന്നിൽ കൊണ്ടുപോയിട്ടില്ലെ?തീവ്രവാദികളുടെ ഗുണ്ടകളുടെയും വിളനിലമായി കേരളത്തെ മാറ്റിയതിൻ്റെ ഉത്തരവാദിത്വം ആഭ്യന്തര വകുപ്പിനല്ലാതെ മറ്റാർക്കാണ് എന്നും അദ്ദേഹം ചോദിച്ചു.

എംടി രമേശിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

കേരളത്തിനെന്താ കുഴപ്പം ? ഒരു കുഴപ്പവുമില്ല പക്ഷെ ഇവിടുത്തെ ഭരണത്തിനാണ് കുഴപ്പം സഖാവെ..!

തുടർ ഭരണകാലം ശരിക്കും ദുരന്തമായി മാറുകയാണ്.വികസന കാര്യത്തിൽ എന്താണ് സി.പി.എമ്മിൻ്റെ അജണ്ട ? ഒരിക്കലും നടക്കാത്ത ഒരു കെ.റയിൽ പദ്ധതിയല്ലാതെ എന്തുണ്ട് മുന്നോട്ടുവെക്കാൻ.നമ്മുടെ സർക്കാർ ആശുപത്രികളുടെ അവസ്ഥയെന്താണ് ? ഒരു അടിയന്തര ശസ്ത്രക്രിയക്ക് സാധാരണക്കാരന് എളുപ്പത്തിൽ ആശ്രയിക്കാവുന്ന അവസ്ഥ സർക്കാർ ആശുപത്രികളിലുണ്ടോ ? ബൈപ്പാസ് സർജറിക്കും മറ്റും തിയ്യതി കാത്ത് ആയുസ്സിൻ്റെ ബലം കൊണ്ട് ജീവിച്ചിരിക്കുന്നവർ എത്ര പേരുണ്ടന്നെ കണക്കെടുക്കണം. നമ്മുടെ കാർഷിക മേഖലയിലും വ്യവസായ മേഖലയിലും ഉൽപാദന ക്ഷമത എത്രയുണ്ട് ? എല്ലാം കുത്തനെ താഴോട്ടാണ് സഖാവെ..?

പിന്നെ സാക്ഷരതയും ജീവിത നിലവാരവുമൊന്നും ഇന്നലെ ഉണ്ടായതല്ലാലോ..? യോഗിയുടെ ഭരണത്തിൽ യു.പി വികസന കാര്യത്തിലും ആഭ്യന്തര സുരക്ഷയുടെ കാര്യത്തിലും കുതിക്കുകയാണ്
തീവ്രവാദികളുടെ വിളനിലമായി കേരളം മാറിയിരിക്കുന്നു.എസ്.ഡി.പി.ഐ തീവ്രവാദികൾ കൊന്നൊടുക്കിയ മനുഷ്യരുടെ രക്തത്തിന് പിണറായി കണക്കുപറയണ്ടെ? ഗുണ്ടകൾ ഒരു ചെറുപ്പക്കാരനെ വീട്ടിൽ നിന്നിറക്കി കൊണ്ടുപോയി കൊലപ്പെടുത്തി പൊലീസ് സ്റ്റേഷൻ്റെ മുന്നിൽ കൊണ്ടുപോയിട്ടില്ലെ?

തീവ്രവാദികളുടെ ഗുണ്ടകളുടെയും വിളനിലമായി കേരളത്തെ മാറ്റിയതിൻ്റെ ഉത്തരവാദിത്വം ആഭ്യന്തര വകുപ്പിനല്ലാതെ മറ്റാർക്കാണ്. പിണറായി സർക്കാരിൻ്റെ ഭരണപരാജയത്തെ വിമർശിക്കുമ്പോൾ അത് കേരളത്തെ കുറിച്ചും മലയാളികളെ കുറിച്ചുമാണെന്ന് പറഞ്ഞ് നിലവിളിക്കുന്നതിൻ്റെ കാര്യമെന്താണ്. മുൻ ഭരണവും തുടർ ഭരണവും വൻദുരന്തമാണ് എന്ന് ഇനിയും പറയും, അമേരിക്കയിൽ പോയി സ്വന്തം തടി കയ്യിച്ചിലാക്കുന്ന പിണറായി സഖാവിന് കേരളത്തിലെന്തായാലെന്താ സഖാവെ ?

shortlink

Related Articles

Post Your Comments

Related Articles


Back to top button