KozhikodeNattuvarthaLatest NewsKeralaNews

കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ അ​ന്തേ​വാ​സി​യാ​യ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​നി​യാ​യ ജി​യ​റാം ജി​ലോ​ട്ടാ​ണ് മ​രി​ച്ച​ത്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ അ​ന്തേ​വാ​സി​യാ​യ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​നി​യാ​യ ജി​യ​റാം ജി​ലോ​ട്ടാ​ണ് മ​രി​ച്ച​ത്. ആ​ശു​പ​ത്രി​യി​ലെ സെ​ല്ലി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ അ​ഞ്ച​ര​യോ​ടെയാണ് ജി​യ​റാം ജി​ലോ​ട്ടയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സെ​ല്ലി​ൽ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യാ​നെ​ത്തി​യ ജീ​വ​ന​ക്കാ​രാ​ണ് ജി​യ​റാം ജി​ലോ​ട്ടി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Read Also : ഹിജാബും പർദയും ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണ്: രണ്ട് സമുദായങ്ങളുടെയും ഡിഎൻഎ ഒന്നുതന്നെയാണെന്ന് മുസ്ലീം രാഷ്ട്രീയ മഞ്ച്

ഭ​ർ​ത്താ​വി​നെ തേ​ടി കേ​ര​ള​ത്തി​ലെ​ത്തി​യ​ ജി​യ​റാം മാ​ന​സി​ക അ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ജ​നു​വ​രി 28നാ​ണ് കു​തി​ര​വ​ട്ടം മാ​ന​സി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചത്. ഇ​വ​ര്‍​ക്ക് ഒ​രു കു​ട്ടി​യു​ണ്ട്. കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കു​ന്ന​തു ക​ണ്ട് പൊ​ലീ​സാ​ണ് കു​തി​ര​വ​ട്ട​ത്ത് എ​ത്തി​ച്ച​ത്.

സംഭവത്തിൽ മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button