ThiruvananthapuramNattuvarthaLatest NewsKeralaNews

കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളത്തിനായി 40 കോടി രൂപ അനുവദിച്ചു

2021 ജൂൺ മാസത്തെ പെൻഷൻ നൽകിയ വകയിൽ സഹകരണ ബാങ്കുകളുടെ കൂട്ടായ്മയ്ക്ക് 70.78 കോടി രൂപയും ധനവകുപ്പ് അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളത്തിനായി 40 കോടി രൂപ രൂപയും 2021 ജൂൺ മാസത്തെ പെൻഷൻ നൽകിയ വകയിൽ സഹകരണ ബാങ്കുകളുടെ കൂട്ടായ്മയ്ക്ക് 70.78 കോടി രൂപയും ധനവകുപ്പ് അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

Also Read : വീട്ടിൽ ആളില്ലാത്ത നേരത്ത് അഞ്ചുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു : 64- കാരനായ അയല്‍വാസി പിടിയില്‍

2021 മാർച്ചു മുതൽ 2022 ജനുവരി വരെയുള്ള ശമ്പളത്തിനായി ഇതിനകം നൽകിയ ആകെ തുക 823.18 കോടി രൂപയാണ്. കോവിഡ് മൂലം ബസ്സുകൾ പൂർണ്ണമായും നിരത്തിലിറക്കാൻ കഴിയാതിരുന്ന കാലത്തേക്കുള്ള സഹായം എന്ന നിലയിലാണ് ഇത് അനുവദിച്ചത്.

കെഎസ്ആർടിസി ജീവനക്കാർക്ക് പെൻഷൻ നൽകുന്ന സഹകരണ ബാങ്കുകളുടെ കൂട്ടായ്മയ്ക്കും സർക്കാറാണ് തിരിച്ചടവ് നടത്തി വരുന്നത്. ഈ സാമ്പത്തിക വർഷത്തിൽ മാത്രം 752.16 രൂപയാണ് തിരിച്ചടവായി നൽകിയിട്ടുള്ളത്. പൊതുമേഖലാ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നും കെ.എസ്. ആർ.ടി.സി എടുത്ത ലോൺ തിരിച്ചടയ്ക്കാൻ 220 കോടി
രൂപ നൽകി. കൂടാതെ ഡീസൽ വാങ്ങാൻ 20.9 കോടി രൂപ, ടോൾ നൽകാൻ 3.06 കോടി രൂപ, എസ് ബി ഐ മാർക്കറ്റ്സ് ലിമിറ്റഡിനു നൽകിയ 1.65 കോടിരൂപ എന്നിവയും സർക്കാർ അനുവദിച്ചതായും മന്ത്രി പറഞ്ഞു.

ആയിരം കോടി രൂപയാണ് ഈ വർഷത്തെ ബജറ്റിൽ കെ എസ് ആർ ടിക്കായി മാറ്റി വെച്ചിരുന്നത്. എന്നാൽ ഇതുവരെത്തന്നെ 1821.65 കോടി രൂപ കെ എസ് ആർ ടി സി ക്ക്‌ സർക്കാർ നൽകി കഴിഞ്ഞതായും ധനമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button