മല്ലപ്പള്ളി: മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും 2024-ഓടെ ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതി തയാറാക്കാനൊരുങ്ങി പഞ്ചായത്തും കേരള ജലസേചന വകുപ്പും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ കേരള ജല ജീവന് മിഷനിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിക്ക് രൂപം നല്‍കുന്നത് മണിമലയാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് എന്ന നിലയില്‍ മണിമലയാറിനെ പ്രധാന ജല സ്രോതസായി കണക്കാക്കിയാണ്. ഏകദേശം 5000 ഓളം കുടുംബങ്ങളുള്ളതില്‍ 208 ഭവങ്ങള്ക്കാണ് ആദ്യഘട്ടത്തില്‍ ശുദ്ധജലം ലഭ്യമാക്കിയിട്ടുള്ളത്. ശേഷിക്കുന്ന ഭവനങ്ങളെ 2024 ഓടുകൂടി ജലവിതരണ പദ്ധതിയുടെ ഭാഗമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
Read Also : മൂന്നാം തരംഗത്തിന്റെ ആവിർഭാവം: രാജ്യത്തെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്
പദ്ധതിയുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തും ജലഅതോറിറ്റിയും പദ്ധതിയുടെ സഹായ സംഘടനയായ കേരള വോളണ്ടറി ഹെല്‍ത്ത് സര്‍വീസും സംയുക്തമായി സംഘടിപ്പിച്ച ശില്പശാല പ്രസിഡന്റ് ഗീത കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ജലഅതോറിറ്റി അടൂര്‍ സബ്ഡിവിഷനിലെ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ എസ്. സുനില്‍, മഞ്ജുമോള്‍, ആര്. ശ്രീലേഖ എന്നിവര്‍ പദ്ധതി വിശദീകരണം നടത്തി.
പദ്ധതിയില്‍ ഗുണഭോക്താക്കളെ ചേര്‍ക്കുന്ന നടപടികള്‍ വളരെ വേഗം ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ജലജീവന്‍ മിഷന് ലക്ഷ്യങ്ങള്‍ മല്ലപ്പള്ളി പഞ്ചായത്ത് പദ്ധതി ടിം ലീഡര്‍ ആര്യ ഗോപിനാഥ് അവതരിപ്പിച്ചു.
Post Your Comments