Latest NewsKeralaNews

പയ്യാമ്പലത്തെ 8 മുറികളുള്ള വീട്ടില്‍ അഞ്ചിലും ആണും പെണ്ണും, ലൈംഗിക ബന്ധത്തിന് എത്തിയത് പരസ്പര സമ്മതപ്രകാരം

‘ലവ്‌ഷോര്‍’ എന്ന വീട് വാടകയ്‌ക്കെടുത്താണ് ഇവര്‍ അനാശാസ്യപ്രവര്‍ത്തനങ്ങൾക്ക് സൗകര്യം ഒരുക്കികൊടുത്തത്.

കണ്ണൂര്‍: പയ്യാമ്പലത്ത് വീട് വാടകയ്‌ക്കെടുത്ത് അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടത്തിവന്നവർ പിടിയിൽ. നാല്പത്തിയെട്ടുകാരനായ പ്രശാന്ത്കുമാര്‍, ഇയാളുടെ സഹായിയായ ബംഗാള്‍ സ്വദേശി ദേവനാഥ് ബോസ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

‘ലവ്‌ഷോര്‍’ എന്ന വീട് വാടകയ്‌ക്കെടുത്താണ് ഇവര്‍ അനാശാസ്യപ്രവര്‍ത്തനങ്ങൾക്ക് സൗകര്യം ഒരുക്കികൊടുത്തത്. ഈ വീട് കേന്ദ്രീകരിച്ച്‌ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന നടത്തിയപ്പോൾ എട്ട് മുറികളുള്ള ഈ വീട്ടില്‍ അഞ്ചു മുറികളിലും സ്ത്രീകളും പുരുഷന്മാരുമുണ്ടായിരുന്നു. എല്ലാവരും പ്രായപൂര്‍ത്തികളായവരായിരുന്നു. പരസ്പര സമ്മതപ്രകാരമാണ് തങ്ങള്‍ ലൈംഗിക ബന്ധത്തിന് എത്തിയതെന്ന് വ്യക്തമാക്കിയതോടെ പൊലീസ് ഇവരെ വിട്ടയച്ചുവെന്നു റിപ്പോർട്ട്.

read also: മീഡിയ വണ്‍ പാകിസ്താനെ പിന്തുണയ്ക്കുന്നു, മതത്തെ ഉയര്‍ത്തിക്കാട്ടി ഇന്ത്യയ്‌ക്കെതിരെ നിന്നു

എല്ലാവരും 20-നും 30-നും ഇടയിലുള്ളവരായിരുന്നു. സ്ത്രീകളിൽ മൂന്ന് പേർ കോളേജില്‍ പഠിക്കുന്നവരാണ്. ഒരു മുറിക്ക് 3,500 രൂപയായിരുന്നു ഈടാക്കിയിരുന്നത്. പ്രതികളില്‍ നിന്ന് പണം കണ്ടെടുത്തു. ബെംഗളൂരുവില്‍ മകളോടൊപ്പം താമസിക്കുന്ന ഒരു വയോധികയുടെ ഉടമസ്ഥതയിലുള്ള വീട്. ഒരു മാസം മുമ്പ് പ്രശാന്ത്കുമാര്‍ വാടകയ്‌ക്കെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button