
ഉത്തർപ്രദേശ്: ബിജെപി രാജ്യം ഭരിക്കുന്നത് മുസ്ലിം വനിതകള്‍ക്ക് നീതി ഉറപ്പാക്കിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുത്തലാഖ് നിരോധിച്ചതോടെ ബിജെപി മുസ്ലിം സ്ത്രീകള്‍ക്ക് നീതി നല്‍കിയെന്നും എന്നാല്‍ മുസ്ലിം സ്ത്രീകൾ മോദിയെ പുകഴ്ത്തുന്നത് കാണുമ്പോള്‍ അത് അവസാനിപ്പിക്കണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ കരുതുന്നതെന്നും മോദി പറഞ്ഞു. യുപിയിലെ ഷഹറാന്‍പുരില്‍ ബിജെപി തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ മോദി പറഞ്ഞു.
മുസ്ലിം വനിതകളുടെ അവകാശങ്ങള്‍ക്ക് കുറുകേ നില്‍ക്കാന്‍ പ്രതിപക്ഷം പുതിയ വഴികള്‍ കണ്ടെത്തുകയാണെന്നും ഇരയായ എല്ലാ മസ്ലിം സ്ത്രീകള്‍ക്കും ഒപ്പം ബിജെപി സര്‍ക്കാര്‍ നില്‍ക്കുമ്പോള്‍ പ്രതിപക്ഷം അവരെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ വികസനം കൊണ്ടുവന്നവര്‍ക്കാണ് ജനങ്ങള്‍ വോട്ട് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും യുപിയെ വര്‍ഗീയ കലാപങ്ങളില്‍ നിന്ന് മുക്തരാക്കിയവര്‍ക്കും അമ്മമാരേയും പെണ്‍കുട്ടികളെയും ഭയത്തില്‍ നിന്ന് മോചിപ്പിച്ചവര്‍ക്കുമാണ് യുപിയിലെ ജനങ്ങള്‍ വോട്ടു ചെയ്യുക എന്നും മോദി പറഞ്ഞു.
Post Your Comments