അഞ്ചല്‍: കുളത്തുപ്പുഴയില്‍ കല്ലാര്‍ എസ്റ്റേറ്റില്‍ പിക്കപ്പ് വാൻ മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കുളത്തുപ്പുഴ സ്വദേശി യഹിയ (63), മടത്തറ സ്വദേശി സക്കീര്‍ (40) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി പത്തോടെയാണ് അപകടമുണ്ടായത്. വനത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ എസ്റ്റേറ്റിലാണ് അപകടം ഉണ്ടായത്. റബര്‍ മരം മുറിക്കുന്ന പ്രവര്‍ത്തികള്‍ നടക്കുന്ന ഇവിടേക്ക് ഇന്ധനവുമായി പോയ പിക്കപ്പാണ് മറിഞ്ഞത്. കൂപ്പില് താല്‍ക്കാലികമായി വെട്ടിയ പാതയുടെ വശത്ത് ഉണ്ടായിരുന്ന പാറയില്‍ ഇടിച്ച് നിയന്ത്രണം വിട്ട പിക്കപ്പ് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
Read Also : കൂളിംഗ് ഗ്ലാസ് വച്ച് കൂളായി മന്ത്രി, ദുബായ് എക്സ്പോയിൽ മുഹമ്മദ് റിയാസ് തരംഗം ആഞ്ഞടിക്കുന്നുവെന്ന് അണികൾ
താഴ്ചയിലേക്ക് മറിഞ്ഞ പിക്കപ്പ് കൂപ്പിലുണ്ടായിരുന്ന ഹിറ്റാച്ചി ഉപയോഗിച്ച് ഉയര്‍ത്തിയാണ് കുടുങ്ങിയവരെ പുറത്തെടുത്തത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കടയ്ക്കല്‍ സ്വദേശികളായ റിയാസ്, അനീഷ് കുമാർ, ഷാജിര്‍ എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments