ThiruvananthapuramKeralaNattuvarthaLatest NewsNews

സോളാർ അപകീർത്തി കേസ് : 10 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന വിധിക്കെതിരെ വി.എസ് അപ്പീൽ നൽകി

തിരുവനന്തപുരം: സോളാർ അപകീർത്തി കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് 10 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന വിധിക്കെതിരെ വി.എസ് അച്യുതാനന്ദൻ അപ്പീൽ നൽകി. തിരുവനന്തപുരം പ്രിൻസിപ്പൽ സബ് ജഡ്‌ജി ഷിബു ഡാനിയേലിന്‍റെ ഉത്തരവിനെതിരെ ജില്ല പ്രിൻസിപ്പൽ കോടതിയിലാണ് വി.എസ് അപ്പീൽ നൽകിയത്.

Also Read : ആരോഗ്യ, വിനോദ സഞ്ചാര മേഖലകളിൽ കൂടുതൽ സഹകരണം: സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് യുഎഇയും ഇസ്രായേലും

സോളാർ വിവാദത്തിൽ, മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ വി.എസ്. അച്യുതാനന്ദൻ നടത്തിയ പരാമർശത്തിന്‍റെ പേരിലായിരുന്നു 10,10,000 രൂപ നഷ്ടപരിഹാരമായി നൽകാൻ​ തിരുവനന്തപുരം സബ് കോടതി ഉത്തരവിട്ടിരുന്നു. ഈ വിധിയെ ചോദ്യം ചെയ്താണ് വി.എസ്. അച്യുതാനന്ദൻ അപ്പീൽ ഫയൽ ചെയ്തത്.

സോളാർ അഴിമതിയിൽ ഉമ്മൻചാണ്ടിയുടെ പങ്കിനെ കുറിച്ച് ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ അപകീർത്തികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് കൊടുക്കത്തത്.പരാമർശങ്ങൾ ഉമ്മൻ ചാണ്ടിക്ക് അപകീർത്തിപരമായി തോന്നി എന്നത്, അദ്ദേഹത്തിന്റെ വ്യക്തിപരമായ തോന്നൽ ആണെന്നാണ് വിധിയോട് വി.എസ് നേരത്തെ പ്രതികരിച്ചത്. അതേസമയം, കോടതിയിൽ വിധിയിൽ അപ്പീൽ പോകാനുള്ള അവകാശം വി.എസിനുണ്ടെന്നും തെറ്റ് ചെയ്യാത്തത് കൊണ്ട് തനിക്ക് ഭയമില്ലെന്നുമാണ് ഉമ്മൻചാണ്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button