ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനാവാന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ആഗ്രഹിച്ചിരുന്നുവെന്ന് ടീം മാനേജ്മെന്റിന്റെ വെളിപ്പെടുത്തല്‍. മോശം ഫോമിനെ തുടര്‍ന്ന് ഉഴലുന്ന താരം ഇത്തരമൊരു ആവശ്യം കൂടി മുന്നോട്ടുവെച്ചതോടെ ടീമില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. സ്പോര്‍ട്സ് ടോക്ക് യുട്യൂബ് ചാനലില്‍ നടന്ന ചര്‍ച്ചക്കിടെ ഒരു മാധ്യമ പ്രവര്‍ത്തകനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഐപിഎല്ലില്‍ കഴിഞ്ഞ കുറേ സീസണുകളിലായി മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നു ഹാര്‍ദ്ദിക്. എന്നാല്‍ പുതിയ സീസണിന് മുന്നോടിയായുള്ള മെഗാലേലത്തിന്റെ പശ്ചാത്തലത്തില്‍ താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. മുംബൈ പുറത്താക്കിയെങ്കിലും നായകനാകാനുള്ള ആഗ്രഹം ഹാര്‍ദിക് സാധിച്ചെടുത്തിട്ടുണ്ട്.
Read Also:- ശരീരത്തിലെ വിഷാoശങ്ങളെ പുറംതള്ളാന്‍ ‘ചൂടുവെള്ളം’
വരുന്ന സീസണില്‍ ടൂര്‍ണമെന്റിലെ പുതിയ ടീമായ അഹമ്മദാബാദ് ടൈറ്റന്‍സിനെ നയിക്കുക ഹാര്‍ദ്ദിക് ആവും. 15 കോടിയ്ക്കാണ് താരത്തെ ടൈറ്റന്‍സ് സ്വന്തമാക്കിയത്. എന്നാൽ താരത്തിന്റെ ഫിറ്റ്നസ് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. അതിനാല്‍ തന്നെ പരിക്കിന് ശേഷമെത്തുന്ന ഹര്‍ദിക്കിന്റെ പ്രകടനം കണ്ടറിയണം.
Post Your Comments