തൃശൂര്‍: കര്‍ണാടകയിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളില്‍ പ്രതികരണവുമായി എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സാറ ജോസഫ്. ഭയം നിറഞ്ഞ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഉറക്കെ ഉച്ചരിക്കാന്‍ ആഗ്രഹിക്കുന്ന രണ്ട് വാക്കുകളാണ് അല്ലാഹു അക്ബര്‍ എന്നാണ് സാറ ജോസഫ് ഫേസ്ബുക്കില്‍ എഴുതിയത്.
അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിക്കുന്നതിനെക്കുറിച്ച് മധ്യപ്രദേശ് സര്‍ക്കാരും ആലോചിക്കുന്നതായി റിപ്പോർട്ട്. വിദ്യാര്‍ത്ഥികൾക്ക് നിഷ്കർഷിച്ച ഡ്രസ് കോഡ് ) മാത്രമേ ധരിക്കാന്‍ അനുവദിക്കുകയുള്ളൂവെന്ന് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി ഇന്ദര്‍ സിംഗ് പര്‍മര്‍ പറഞ്ഞു.
ഹിജാബ് സ്‌കൂള്‍ വസ്ത്രത്തിന്റെ ഭാഗമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശിലെ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ സ്‌കൂളുകള്‍ യൂണിഫോമുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
Post Your Comments