Latest NewsNewsIndia

മുംബൈ മുതൽ ഗുജറാത്ത് വരെ എൻജിൻ കവർ ഇല്ലാതെ പറന്ന് വിമാനം: ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു

മുംബൈയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനിടെ എന്‍ജിന്‍ കവര്‍ റണ്‍വേയില്‍ വീണുപോയതാകാം എന്നാണ് കരുതപ്പെടുന്നത്.

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ നിന്ന് എഴുപത് യാത്രക്കാരുമായി എ.ടി.ആര്‍ 72-600 വിമാനം എന്‍ജിന്‍ കവര്‍ ഇല്ലാതെ പറന്നു. വിമാനം ഗുജറാത്തിലെ ഭുജില്‍ സുരക്ഷിതമായി ഇറങ്ങിയെങ്കിലും ഡിജിസിഎ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.

Also read: IPL Auction 2022 – ഐപിഎല്‍ മെഗാ താരലേലം ആരംഭിക്കുന്ന സമയം പുറത്തുവിട്ട് ബിസിസിഐ

മുംബൈയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനിടെ എന്‍ജിന്‍ കവര്‍ റണ്‍വേയില്‍ വീണുപോയതാകാം എന്നാണ് കരുതപ്പെടുന്നത്. അതേസമയം എഞ്ചിന്‍ കവര്‍ നഷ്ടപ്പെട്ടത് വിമാനത്തിന്റെ പറക്കലിനെ ഗുരുതരമായി ബാധിക്കില്ലെന്ന് ഡിജിസിഎ വൃത്തങ്ങള്‍ പ്രതികരിച്ചു. എൻജിൻ കവറിന്റെ അഭാവം നേരിയ രീതിയില്‍ വിമാനത്തിന്റെ ചില ഭാഗങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കാമെന്നും അവര്‍ പറഞ്ഞു.

അറ്റകുറ്റപ്പണികളിലെ പോരായ്മയാകാം സംഭവത്തിന് കാരണമെന്ന് വിമാനത്താവളം അധികൃതര്‍ പ്രതികരിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം ഉണ്ടായില്ല. ഗുജറാത്തില്‍ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായും അധികൃതര്‍ വ്യക്തമാക്കി. 70 യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ 74 പേർ വിമാനത്തില്‍ ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button