റിയാദ്: സൗദിയിൽ ബുധനാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്ന യാത്രാ മാനദണ്ഡങ്ങൾ വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന ഉംറ തീർത്ഥാടകർക്കും ബാധകം. സൗദി ഹജ്ജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വിദേശത്ത് നിന്ന് സൗദിയിലേക്ക് പ്രവേശിക്കുന്ന ഉംറ തീർത്ഥാടകർക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ് 48 മണിക്കൂറിനിടയിൽ ലഭിച്ചിട്ടുള്ള പിസിആർ പരിശോധനാ ഫലം അല്ലെങ്കിൽ അംഗീകൃത റാപിഡ് ആന്റിജൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. വാക്‌സിനേഷൻ നടപടികൾ പൂർത്തിയാക്കിയ തീർത്ഥാടകർക്കും ഈ പരിശോധനാ ഫലം നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു.
അതേസമയം വിദേശ രാജ്യങ്ങളിൽ നിന്ന് സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് ഏർപ്പെടുത്തിയിട്ടുള്ള പുതുക്കിയ പ്രവേശന മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
Read Also: സൈന്യത്തിലെ ഏറ്റവും പ്രഹരശേഷിയുള്ള എന്‍എസ്ജി കമാന്‍ഡോ സേന ചുവടുമാറ്റുന്നു, ഇനി ആഭ്യന്തര സുരക്ഷ
Post Your Comments