കൊല്ലം: ഉത്സവാഘോഷത്തിനിടെ മദ്യപിച്ച് ബഹളമുണ്ടാക്കി സ്ത്രീകളെ ശല്യം ചെയ്തയാൾ അറസ്റ്റിൽ. ഉമയനല്ലൂര്‍, പന്നിമണ്‍ തൊടിയില്‍ പുത്തന്‍ വീട്ടില്‍ നന്ദനാണ് (50) കൊട്ടിയം പൊലീസിന്റെ പിടിയിലായത്.
മദ്യലഹരിയിലായിരുന്ന പ്രതി വനിതാ എസ് ഐയെ അടിക്കുകയും പൊലീസുകാരെ കടിക്കുകയും ചെയ്തു. ശേഷം പൊലീസ് ജീപ്പില്‍ കയറിയിട്ടും ഇയാള്‍ അടങ്ങിയില്ല.
പിന്നീട് നെടുങ്ങോലം താലൂക്ക് ആശുപത്രിയില്‍ വച്ചും പൊലീസ് സംഘത്തെ ആക്രമിക്കാന്‍ നന്ദന്‍ ശ്രമിച്ചു. പൊലീസിനെ ആക്രമിച്ചതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.
Post Your Comments