മലമുകളിലെ പൊത്തിനുള്ളിൽ 45 മണിക്കൂറുകൾ ആണ് സ്വന്തം ജീവനും മുറുകെ പിടിച്ച് സഹായം തേടി ബാബു കാത്തിരുന്നത്. നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ ബാബുവിനെ മലമുകളിലെത്തിച്ചു. കേരളം സാക്ഷിയായത് സമാനതകളില്ലാത്ത രക്ഷാദൗത്യത്തിനാണ്. പലതരത്തിലുള്ള നിരാശകൾക്കും വെല്ലുവിളികൾക്കുമിടയിലും ബാബുവിനെ തിരികെ ജീവിതത്തിലേക്ക് ഉയർത്താനുള്ള ശ്രമം രക്ഷാപ്രവർത്തകർ അവസാനിപ്പിച്ചിരുന്നില്ല. അവരുടെ ശ്രമം ഒടുവിൽ ഫലം കണ്ടിരിക്കുകയാണ്.
വെള്ളമില്ല, ഭക്ഷണമില്ല, തണലേകാൻ മരങ്ങൾ ഒന്നുമില്ല, ആനയും പുലിയും അടങ്ങുന്ന വന്യമൃഗങ്ങൾ വിഹരിക്കുന്ന സ്ഥലം. ചെങ്കുത്തായ പോലെയുള്ള മലയിടുക്കിൽ കുടുങ്ങി കിടക്കുമ്പോഴും പാലക്കാടിന്റെ ചൂടിൽ വെന്തുരുകുമ്പോഹും ബാബു മനസ്സാന്നിധ്യം കൈവിട്ടില്ല. തന്റെ ‘മാലാഖമാർ’ എത്തുമെന്ന് തന്നെ ബാബു കരുതിയിരിക്കാം. ബാബുവിന്റെ മനഃസാന്നിധ്യവും ധൈര്യവും എടുത്തുപറയേണ്ട ഒന്നാണ്.
Also Read:ഭിക്ഷ നൽകാൻ ചില്ലറയില്ലേ, ഗൂഗിൾ പേ ഉണ്ടോ, ഇതാ ക്യു ആര്‍ കോഡ്: ബിഹാറിൽ ഉണ്ട് ഒരു ഹൈടെക്ക് ഭിക്ഷാടകൻ
കയര്‍ അരയില്‍ ബെല്റ്റിട്ട് കുടുക്കിയാണ് ബാബുവിനെ മുകളിലെത്തിച്ചത്. ഹെലികോപ്ടര്‍ ഉപയോഗിച്ച് എയര്‍ലിഫ്റ്റ് ചെയ്ത് ഉടൻ തന്നെ ആശുപത്രിയില്‍ എത്തിക്കും. ബേസ് ക്യാമ്പിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകുകയാണ് ഇപ്പോൾ. മൂന്ന് സുഹൃത്തുക്കളോടൊപ്പം തിങ്കളാഴ്ചയാണ് ബാബു മലകയറിയത്. ഒരു കിലോമീറ്റര്‍ ഉയരമുള്ള മലയുടെ മുകളിലെത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കയറുന്നതിനിടയില്‍ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ വിശ്രമിച്ച സമയം ബാബു കുറച്ചുകൂടി ഉയരത്തിലേക്ക് പോയി. അവിടെ നിന്ന് കൂട്ടുകാരുടെ അടുത്തേക്ക് ഇറങ്ങുമ്പോള്‍ കാല്‍ വഴുതി കുത്തനെയുള്ള മലയിലൂടെ താഴേക്ക് വീണ് പാറയിടുക്കില്‍ കുടുങ്ങി. കാലിന് ചെറിയ പരിക്കേറ്റു. തിരിച്ചെത്തിയ കൂട്ടുകാരാണ് ബാബു കുടുങ്ങിയ കാര്യം അറിയിക്കുന്നത്. കൈയില്‍ ഫോണുണ്ടായത് ബാബുവിന് തുണയായി. കൂട്ടുകാര്‍ക്കും പൊലീസിനും ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ എടുത്ത് അയച്ചു നല്‍കി സഹായമഭ്യര്‍ഥിച്ചു. രാത്രി ഫ്‌ലാഷ് ലൈറ്റ് തെളിച്ച് രക്ഷാപ്രവര്‍ത്തകരെ അറിയിച്ചു. ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലും ബാബുവിനെ സ്‌പോട്ട് ചെയ്യാന്‍ സാധിച്ചു.
Post Your Comments