ജനീവ: പ്രശസ്ത ഗായിക ലതാ മങ്കേഷ്കറുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഐക്യരാഷ്ട്രസംഘടന മേധാവി അന്റോണിയോ ഗുട്ടെറസ്. ലതാ മങ്കേഷ്കർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ശബ്ദമായിരുന്നുവെന്ന് അദ്ദേഹം പരാമർശിച്ചു.
ലതാ മങ്കേഷ്കറുടെ വേർപാട് ഇന്ത്യയ്ക്ക് പകരം വയ്ക്കാൻ സാധിക്കാത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും, സംഗീത ലോകത്തിന് ഈ വിടവ് നികത്താൻ സാധിക്കില്ലെന്നും യുഎന്നിലെ ഇന്ത്യൻ പ്രതിനിധിയായ ടി എസ് തിരുമൂർത്തിയും. വെളിപ്പെടുത്തി.
ഇക്കഴിഞ്ഞ ആറാം തീയതിയാണ് മുംബൈയിൽ വെച്ച് ലതാ മങ്കേഷ്കർ അന്തരിച്ചത്. കോവിഡ് രോഗബാധ മൂലം ആന്തരികാവയവങ്ങൾ പ്രവർത്തനരഹിതമായതായിരുന്നു മരണകാരണം. മരണത്തിൽ അനുശോചനം രേഖപ്പെടുത്തി നിരവധി ദേശീയ,അന്താരാഷ്ട്ര നേതാക്കളാണ് രംഗത്തു വന്നത്.
Post Your Comments