ബംഗളൂരു: കോൺഗ്രസ് അധികാരത്തിലെത്തിയാൽ അവർ ഹിന്ദുക്കളെ കൊണ്ടും ഹിജാബ് ധരിപ്പിക്കുമെന്ന് കർണാടക ഊർജമന്ത്രി സുനിൽ കുമാർ. ജനവിധി അനുകൂലമായാൽ ഹിന്ദുക്കൾ പോലും ഹിജാബ് ധരിക്കണമെന്ന നിയമം കോൺഗ്രസ് കൊണ്ടു വരുമെന്ന് അദ്ദേഹം പറഞ്ഞു. സിദ്ധരാമയ്യയും കോൺഗ്രസും ഈ നിലപാട് ഉപേക്ഷിക്കണമെന്ന് മന്ത്രി വ്യക്തമാക്കി.
ഹിജാബ് വിവാദത്തിൽ ഷിമോഗ ജില്ലയിലെ കോളേജിൽ ത്രിവർണ പതാക നീക്കം ചെയ്‌തെന്ന് കർണാടക പി.സി.സി അധ്യക്ഷൻ ശിവകുമാർ ആരോപണമുന്നയിച്ചിരുന്നു. ഇങ്ങനത്തെ നടപടികളെല്ലാം തെറ്റാണെന്ന് സുനിൽ കുമാർ പറഞ്ഞു. പക്ഷേ പിന്നീട് ഈ ആരോപണം വ്യാജമാണെന്ന് തെളിഞ്ഞു. എന്നാൽ, ശിവകുമാർ ഇപ്പോഴും
തെറ്റായ പ്രസ്താവനയിൽ ഉറച്ചു നിൽക്കുകയാണ് മന്ത്രി വ്യക്തമാക്കി.
ഡ്രസ്സ്കോഡ് സ്ഥാപനത്തിന്റെ വിവേചനാധികാരമാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്വി പറഞ്ഞിരുന്നു. ഹിജാബ് ധരിക്കണമെന്ന് ഖുറാനിൽ ഏത് ഭാഗത്താണ് നിർദ്ദേശിക്കുന്നതെന്നും പ്രസ്തുത ഭാഗത്തിന്റെ പകർപ്പ് കോടതിയിലെ ലൈബ്രറിയിൽ നിന്നും ലഭ്യമാക്കാനും പ്രതിഭാഗത്തോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹിജാബ് വിവാദത്തെ തുടർന്ന് നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്.
Post Your Comments