AgricultureKeralaLatest NewsNews

വേനൽച്ചൂടിൽ നിന്ന്‌ കോഴികളെ സംരക്ഷിക്കേണ്ടത് എങ്ങനെ?

വേനൽക്കാലത്ത് കോഴി കൃഷി നടത്തുന്നവർ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കൃത്യമായ പരിഗണവും നിരീക്ഷണവും നൽകിയില്ലെങ്കിൽ അവയ്ക്ക് ചൂട് കാലം ദോഷം ചെയ്യും. വേനൽച്ചൂടിൽ നിന്ന്‌ കോഴികളെ സംരക്ഷിക്കാൻ ചില വഴികളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത്, കുടിക്കാൻ ധാരാളം വെള്ളം നൽകുക എന്നതാണ്. ഇതോടൊപ്പം, ഐസ്‌ പൊടിച്ച്‌ വെള്ളത്തിലിട്ടു കൊടുക്കുന്നതും നല്ലതായിരിക്കും.

ഷെഡ്ഡിനുചുറ്റും തണൽമരങ്ങൾ വെച്ചുപിടിപ്പിക്കണം. കാറ്റിനെ തടഞ്ഞുനിർത്താതിരിക്കാനും മറ്റുപക്ഷികൾ മരത്തിൽവന്നിരുന്ന്‌ പരിസരം മലിനപ്പെടുത്താതെയും ശ്രദ്ധിക്കണം. ഷെഡ്ഡിന്‌ മുകളിൽ വെള്ളം സ്‌പ്രിംഗ്ലർ വഴി നനച്ചുകൊടുക്കണം. മനുഷ്യരിൽമാത്രമല്ല, മൃഗങ്ങളിലും പക്ഷികളിലും കഠിനമായ വേനൽച്ചൂട്‌ മാരകമാണ്‌. ചൂട് അധികമാകാതിരിക്കാനാണ് തണലുള്ള ഇടങ്ങളിൽ ഷെഡ്ഡ് നിർമിക്കാൻ പലരും നിർദേശിക്കുന്നത്.

കോഴിഷെഡ്ഡുകളിലെ താപനില സാധാരണ 23.8-29.4 ഡിഗ്രി സെന്റിഗ്രേഡ്‌ വരെയാണ്‌. 32.3 ഡിഗ്രി മുകളിലാണെങ്കിൽ ഇവ അസ്വസ്ഥത കാട്ടുകയും തീറ്റ കഴിക്കുന്നത്‌ കുറയുകയും ചെയ്യുന്നു. 37.8ന്‌ മുകളിൽ ഇവയുടെ മരണസാധ്യത കൂടുകയും ചെയ്യും. ചൂട് കൂടുമ്പോൾ ഊർജവും ജലവും നഷ്ടപ്പെടുകയും നിർജലീകരണം സംഭവിക്കുകയും ചെയ്യും. മുട്ട ഉത്‌പാദനം കുറയുക, മുട്ടത്തോട്‌ നേരിയതാവുക, ഭാരം കുറയുക എന്നിവയൊക്കെ കണ്ടു തുടങ്ങും.

ഇവ തടയാനുള്ള വഴികൾ:

ധാരാളം കുടിവെള്ളം നൽകുക.

ഐസ്‌ പൊടിച്ച്‌ വെള്ളത്തിലിട്ടു കൊടുക്കുക.

ഷെഡ്ഡിനുചുറ്റും തണൽമരങ്ങൾ വെച്ചുപിടിപ്പിക്കണം.

കാറ്റിനെ തടഞ്ഞുനിർത്താതിരിക്കാനും മറ്റുപക്ഷികൾ മരത്തിൽവന്നിരുന്ന്‌ പരിസരം മലിനപ്പെടുത്താതെയും ശ്രദ്ധിക്കണം.

ഷെഡ്ഡിന്‌ മുകളിൽ വെള്ളം സ്‌പ്രിംഗ്ലർ വഴി നനച്ചുകൊടുക്കണം.

കൂടിന്റെ വശങ്ങളിലുള്ള നെറ്റിൽ കുടുങ്ങിയിരിക്കുന്ന പൊടിപടലങ്ങളെ നീക്കംചെയ്യണം.

അന്തരീക്ഷം തണുത്തിരിക്കുന്ന രാവിലെ കൂടുതൽ വെളിച്ചം നൽകി കോഴികളെ കൂടുതൽ ഭക്ഷണം കഴിക്കാൻ സഹായിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button