ThiruvananthapuramNattuvarthaLatest NewsKeralaNews

ആൺകുട്ടി ജനിക്കുമെന്ന വിശ്വാസം : ഗര്‍ഭിണിയുടെ തലയില്‍ ആണിയടിച്ച് കയറ്റി

ലാഹോര്‍: പാകിസ്ഥാനില്‍ ഗര്‍ഭിണിയുടെ തലയില്‍ ആണി അടിച്ച് കയറ്റി. ആണ്‍കുട്ടിയെ പ്രസവിക്കുമെന്ന വിശ്വാസത്തിന്റെ പേരിലാണ് യുവതിയുടെ തലയിൽ ആണിയടിച്ച് കയറ്റിയത്.

Also Read : സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

തലയില്‍ ആണിയടിച്ചാല്‍ ആണ്‍കുഞ്ഞിനെ പ്രസവിക്കുമെന്ന് പറഞ്ഞാണ് ആഭിചാരക്രിയകള്‍ ചെയ്യുന്ന ‘വൈദ്യന്‍’ യുവതിയോട് ഈ ക്രൂരത ചെയ്തത്. യുവതിയെ പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ പെഷവാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബോധാവസ്ഥയിലായിരുന്നു യുവതി അതിതീവ്രമായ വേദന അനുഭവിച്ചുവെന്ന് യുവതിയെ ചികിത്സിക്കുന്ന ഡോക്ടര്‍ ഹെയ്ദര്‍ ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആണി തലയില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button