KeralaLatest NewsNews

പ്രണയം തുറന്നു പറയാൻ മടിക്കുന്നവർക്ക് അവസരമൊരുക്കി എസ്.എഫ്.ഐ: ഇത്രയും അധഃപതിക്കരുതെന്ന് വിമർശനം

ഫെബ്രുവരിയിൽ അല്പം കൂടുതൽ റൊമാന്റിക് ആകാത്തവർ ആരുണ്ട്‌, അതെ വാലന്റൈൻസ് ഡേ അടുത്ത് തുടങ്ങുമ്പോൾ തന്നെ പ്രണയം മനസിലുള്ള എല്ലാവരും തൻറെ പ്രണയിയ്ക്ക് സ്നേഹ സമ്മാനമായി എന്ത് നൽകുമെന്ന ആലോചന തുടങ്ങും. പ്രണയം പറയാൻ നമ്മൾ കൂട്ടുകാരുടെ സഹായം തേടും. എന്നാൽ, ഒരു പ്രസ്ഥാനം തന്നെ നിങ്ങളെ സഹായിക്കാനെത്തിയാലോ? പ്രണയം തുറന്നു പറയാൻ മടിക്കുന്നവർക്ക് അവസരമൊരുക്കി കൊണ്ടുള്ള എസ്.എഫ്.ഐയുടെ പോസ്റ്റർ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

Also Read:‘കോൺഗ്രസ് പിരിച്ചുവിടണമെന്ന് ഗാന്ധിജി ആഗ്രഹിച്ചു, അവർ ജനാധിപത്യത്തിന് ഭീഷണി’: വിമർശിച്ച് പ്രധാനമന്ത്രി

എസ്.എസ്.എം പോളിടെക്‌നിക്കിലെ എസ്.എഫ്.ഐയുടെതെന്ന രീതിയിലുള്ള പോസ്റ്റർ ആണ് വൈറാലാകുന്നത്. പോസ്റ്ററിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ഒരു വിദ്യാർത്ഥി പ്രസ്ഥാനം അതിന്റെ ഏറ്റവും വലിയ അധഃപതനത്തിലേക്ക് നീങ്ങിയിരിക്കുകയാണെന്ന തരത്തിലുള്ള വിമർശനവും ഉയരുന്നു. എന്തൊക്കെ കാണണമെന്നും നവോദ്ധാനം നടമാടട്ടെ എന്നും വിമർശനമുയരുന്നുണ്ട്. അതേസമയം, പ്രേമം തുറന്നു പറയാൻ ആഗ്രഹമുള്ളവർക്ക് അതിന് ഒരു അവസരമൊരുക്കിയ എസ്.എഫ്.ഐയ്ക്ക് കൈയടിയും ഉയരുന്നുണ്ട്.

പ്രണയിക്കാനോ , പ്രണയം പറയാനോ ഒന്നും പ്രത്യേക ദിവസത്തിന്റെ ആവശ്യമില്ല. എന്നാൽ പ്രണയത്തിനും പ്രണയിക്കുന്നവർക്കുമുള്ള ഒരു ഓർമപ്പെടുത്തൽ എന്ന രീതിയിലും അംഗീകാരമെന്ന് രീതിയിലുമൊക്കെയാണ് ഈ ദിനം ആഘോഷിക്കുന്നത്. ഫെബ്രുവരി 7 മുതൽ 14 വരെയാണ് വാലന്റൈൻ വീക്ക്. റോമന്‍ പുണ്യാളനായ വാലന്റൈന്റെ ഓര്‍മ ദിവസം. ഒന്നിച്ച് ആഘോഷിച്ചും സ്വപ്നങ്ങൾ പങ്കിട്ടും ആ ദിവസത്തെ വരവേൽക്കാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button