കണ്ടശാംകടവ്: റോഡിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. തെക്കേ കാരമുക്കിൽ വാടകയ്ക്കു താമസിക്കുന്ന ചേന്ദങ്ങാട്ട് രാധ കൃഷ്ണന്റെ മകൻ അനന്ദുകൃഷ്ണനാണ് (21) മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. അനന്ദുകൃഷ്ണൻ അമ്പാച്ചിറ കണക്ഷൻ റോഡിൽ വഴിയോരത്ത് അവശനായി കിടക്കുകയായിരുന്നു. സമീപത്ത് ബൈക്കും കിടന്നിരുന്നു.
തുടർന്ന് അതു വഴി വന്നവരാണ് തൃശൂരിലെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആശുപത്രിയിലെത്തും മുമ്പേ മരിച്ചിരുന്നു. കൊച്ചി അമൃതയിൽ ഹൃദ്രോഗത്തിന് ചികിത്സയിലുണ്ടായിരുന്നയാളാണ് അനന്ദുകൃഷ്ണനെന്ന് വീട്ടുകാർ പറയുന്നു.
സംഭവത്തിൽ അന്തിക്കാട് പൊലീസ് കേസെടുത്തു. ഇവന്റ് മാനേജ്മെന്റ് ടീമിലെ അംഗമാണ് അനന്ദു. അമ്മ: പ്രിയ. സഹോദരങ്ങൾ: അമൽകൃഷ്ണ, ശ്രീക്കുട്ടി.
Post Your Comments