Latest NewsKeralaIndia

നടൻ ദിലീപിനെ കുടുക്കാൻ ശ്രമിക്കുന്ന സംവിധായകന്റെ മുഖംമൂടി അഴിഞ്ഞുവീഴുമോ? ബലാത്സംഗക്കേസിൽ ഇന്ന് മൊഴി രേഖപ്പെടുത്തും

കണ്ണൂർ സ്വദേശിനിയായ യുവതിയാണ് കഴിഞ്ഞ ദിവസം കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.

കൊച്ചി: ദിലീപിനെതിരെ ആരോപണം ഉന്നയിച്ച സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെയുള്ള ബലാത്സംഗക്കേസിൽ പരാതിക്കാരിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. തിരുവനന്തപുരം ഹൈടെക് സെല്ലാണ് കേസ് അന്വേഷിക്കുന്നത്. അഡീ. എസ് പി എസ് ബിജുമോൻറെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കണ്ണൂർ സ്വദേശിനിയായ യുവതിയാണ് കഴിഞ്ഞ ദിവസം കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. പത്ത് കൊല്ലം മുമ്പ് കൊച്ചിയിൽ വെച്ച് ബാലചന്ദ്രകുമാർ പീഡിപ്പിച്ചെന്നാണ് പരാതി.

40കാരിയുടെ പരാതിയിൽ പീഡനത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ശേഷം ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തിയെന്നും ആരോപിക്കുന്നുണ്ട്. 2011 ഡിസംബറിൽ തനിക്ക് 29 വയസുള്ളപ്പോൾ സിനിമാ ഗാനരചയിതാവിന്റെ എറണാകുളം പുതുക്കലവട്ടത്തെ വീട്ടിൽ വെച്ച് പീഡിപ്പിച്ചെന്നാണ് കണ്ണൂർ സ്വദേശിനിയുടെ പരാതിയിൽ പറയുന്നത്. നിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

സംഭവ ശേഷം പരാതിപ്പെടുമെന്ന് പറഞ്ഞ യുവതിയെ പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ കാണിച്ച ശേഷം ഇവ നാടുമുഴുവൻ പ്രചരിക്കേണ്ടെങ്കിൽ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്ന് ബാലചന്ദ്രകുമാർ പറഞ്ഞെതായും യുവതി പറയുന്നു.ഹോം നഴ്സായി ജോലി ചെയ്യുന്ന യുവതി ദൃശ്യങ്ങൾ പ്രചരിക്കുമെന്ന് ഭയന്നാണ് പരാതി നൽകാതിരുന്നത്. ഇപ്പോൾ ഇതേ ബാലചന്ദ്രകുമാർ നടിയുടെ നീതിയ്ക്ക് വേണ്ടി സംസാരിക്കുന്നത് കേട്ടപ്പോഴാണ് ദുരനുഭവം പുറത്ത് പറയണമെന്ന് തോന്നിയതെന്നും യുവതി പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button