PathanamthittaKeralaNattuvarthaLatest NewsNews

പതിനൊന്നുകാരിയെ പീഡിപ്പിച്ച യുവാവിനും കൂട്ടുനിന്ന കാമുകിയ്ക്കും 20 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ്. പത്തനംതിട്ട സ്വദേശികളായ അജി (46) കാമുകി സ്മിത (33) എന്നിവരെയാണ് പത്തനംതിട്ട പോക്‌സോ കോടതി ജഡ്ജി ജയകുമാര്‍ ജോണ്‍ കഠിന തടവിന് ശിക്ഷിച്ചത്.

പെണ്‍കുട്ടിയെ പീഡിപ്പിച്ച ഒന്നാംപ്രതി അജിയ്ക്ക് 20 വര്‍ഷം കഠിനതടവും 75000 രൂപ പിഴയും ശിക്ഷ വിധിച്ചു. പീഡനത്തിന് കൂട്ടുനിന്നതിന് കാമുകി സ്മിതയെയും 20 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിക്കുകയായിരുന്നു. ഇവര്‍ 25000 രൂപ പിഴ അടയ്ക്കണമെന്നും വിധിയിൽ പറയുന്നു.

ഹിജാബ് വിവാദം ശക്തിപ്പെട്ട സാഹചര്യത്തില്‍ കര്‍ണാടകത്തില്‍ സ്‌കൂളുകളും കോളേജുകളും അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനം

2017 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനൊന്നുകാരിയായ പെണ്‍കുട്ടിയെ രണ്ടാംപ്രതിയായ സ്മിത പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ വീട്ടിലേക്ക് എത്തിക്കുകയായിരുന്നു. ഇവിടെവെച്ച് ഒന്നാംപ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയ കോന്നി പോലീസാണ് പ്രതികളെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button