ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിൽ സ്ഥാപിച്ചിരുന്ന മഹാത്മാഗാന്ധി പ്രതിമ തകർക്കപ്പെട്ടു. മാൻഹട്ടൻ യൂണിയൻ സ്ക്വയറിൽ സ്ഥാപിക്കപ്പെട്ടിരുന്ന മഹാത്മാഗാന്ധിയുടെ പൂർണകായ പ്രതിമയാണ് അക്രമികൾ തകർത്തത്.
എട്ട് അടി ഉയരമുള്ള വെങ്കല പ്രതിമ, ശനിയാഴ്ചയാണ് തകർക്കപ്പെട്ടത്. ആരാണ് ഈ അക്രമം നടത്തിയത് എന്ന് തിരിച്ചറിയാൻ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല. സംഭവത്തിൽ, അമേരിക്കയിലെ ഇന്ത്യൻ സമൂഹം പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇത് ചെയ്തത് ആരായാലും ഇത് വളരെ നികൃഷ്ടമായ പ്രവർത്തിയാണെന്ന് ഇന്ത്യൻ കോൺസുലേറ്റ് ജനറൽ പ്രഖ്യാപിച്ചു. അമേരിക്കയിൽ ഇതിനു മുൻപും ഗാന്ധി പ്രതിമകൾ ആക്രമിച്ചു തകർക്കപ്പെട്ടിട്ടുണ്ട്.
‘ഹിന്ദു ധർമ്മം ഉയർത്തിപ്പിടിക്കുന്ന ആഫ്രോ-അമേരിക്കക്കാരനെന്ന നിലയിൽ, മഹാത്മാഗാന്ധിയെ അപമാനിച്ച് ഈ പ്രവർത്തി എനിക്ക് വളരെയധികം മാനസിക വേദനയുണ്ടാക്കിയിരിക്കുന്നു. മുതൽ വളരെയധികം പരിവർത്തനം സൃഷ്ടിക്കുകയും മാർട്ടിൻ ലൂതർ കിങ്ങിനെ പോലും സ്വാധീനിക്കുകയും ചെയ്ത ഒരു വ്യക്തിയുടെ പ്രതിമയോടാണ് ഈ അക്രമം കാണിച്ചിരിക്കുന്നത്’ സംഭവത്തിൽ പ്രതിഷേധിച്ചു കൊണ്ട് വേദിക് ഫ്രണ്ട്സ് അസോസിയേഷൻ പ്രസിഡന്റായ ബാലഭദ്ര ഭട്ടാചാര്യ ദാസ് (ബെന്നി ടിൽമാൻ) അഭിപ്രായപ്പെട്ടു.
Post Your Comments