Latest NewsNewsIndia

പാർലമെന്റിൽ വെച്ച് കോൺഗ്രസിനെ ‘നിർത്തി പൊരിച്ച്’ പ്രധാനമന്ത്രി, അഞ്ച് കാരണങ്ങൾ

തിങ്കളാഴ്ച ലോക്‌സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്കുള്ള മറുപടിയിൽ കോൺഗ്രസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വലിച്ചുകീറിയത് ചർച്ചയാക്കി മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും. കോൺഗ്രസ് 2014ൽ തന്നെ ഇപ്പോഴും സ്തംഭിച്ചിരിക്കുകയാണെന്നും പാർട്ടി പാർലമെന്റിനെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുകയാണെന്നും പ്രധാനമന്ത്രി മോദി ആരോപിച്ചു. ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി കോൺഗ്രസിനെതിരെ അഞ്ച് കാര്യങ്ങൾ ഉന്നയിച്ചാണ് പ്രതികരിച്ചത്.

‘തെരഞ്ഞെടുപ്പ് തോറ്റിട്ടും കോൺഗ്രസ് അഹങ്കാരി’

കോൺഗ്രസ് ഇപ്പോഴും കഴിഞ്ഞ കാലത്തിൽ തന്നെയാണുള്ളതെന്ന് അദ്ദേഹം വിമർശിച്ചു. ‘പ്രതിപക്ഷത്തിന്റെ സൂചി 2014ൽ എവിടെയോ കുടുങ്ങിയിരിക്കുകയാണ്. നിങ്ങൾ ഇതിൽ നിന്ന് പുറത്തുവരണം. പൊതുജനങ്ങൾക്ക് അത് അറിയാം, നിങ്ങൾ ഇപ്പോഴും 2014 ൽ തന്നെയാണുള്ളതെന്ന് അവർ തിരിച്ചറിഞ്ഞു. ഇത് തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചല്ല, കോൺഗ്രസ് പാർട്ടിയുടെ ഉദ്ദേശ്യത്തെക്കുറിച്ചാണ്. നിങ്ങൾ എത്രയോ തെരഞ്ഞെടുപ്പുകളിൽ തോറ്റാലും നിങ്ങളുടെ അഹങ്കാരം ഒരിക്കലും അവസാനിക്കാൻ പോകുന്നില്ല. നിങ്ങളുടെ ആവാസവ്യവസ്ഥ നിങ്ങളുടെ അഹങ്കാരത്തെ ഇല്ലായ്മ ചെയ്യില്ല’.

‘കോൺഗ്രസ് ചെറുകിട കർഷകർക്കെതിരെയാണ്’

മൂന്ന് കാർഷിക നിയമങ്ങളോടുള്ള കോൺഗ്രസിന്റെ എതിർപ്പിനെയും പ്രധാനമന്ത്രി കടന്നാക്രമിച്ചു. ‘കൊട്ടാരത്തിൽ താമസിച്ചുകൊണ്ട് ഇത്രയും വർഷങ്ങളായി രാജ്യം ഭരിച്ചവർ ചെറുകിട കർഷകന്റെ ക്ഷേമത്തെക്കുറിച്ച് സംസാരിക്കാൻ മറന്നു. ഇന്ത്യയുടെ പുരോഗതിക്കായി, ചെറുകിട കർഷകനെ ശാക്തീകരിക്കേണ്ടത് പ്രധാനമാണ്. ചെറുകിട കർഷകൻ ഇന്ത്യയുടെ പുരോഗതിയെ ശക്തിപ്പെടുത്തും’, മോദി പറഞ്ഞു.

‘പകർച്ചവ്യാധിക്കാലത്ത് കോൺഗ്രസ് എല്ലാ പരിധികളും മറികടന്നു’

കോവിഡ് -19 തരംഗത്തെ സർക്കാർ കൈകാര്യം ചെയ്തതിനെതിരെ സമയവും കാലവും നോക്കാതെയാണ് പ്രതിപക്ഷം സർക്കാരിനെതിരെ വിമര്ശനമുന്നയിച്ചതെന്ന് മോദി പറഞ്ഞു. ‘കോവിഡ് -19 ന്റെ ഈ സമയത്ത് കോൺഗ്രസ് പാർട്ടി എല്ലാ പരിധികളും ലംഘിച്ചു. ആദ്യത്തെ തരംഗത്തിന്റെ സമയത്ത്, ആളുകളോട് അവർ ഉണ്ടായിരുന്നിടത്ത് തന്നെ തുടരാൻ സർക്കാർ പറഞ്ഞപ്പോൾ, കോൺഗ്രസ് കുടിയേറ്റക്കാരെ മുംബൈ വിടാൻ പ്രേരിപ്പിച്ചു. മുംബൈയിൽ നിന്ന് യുപിയിലേക്കും ബിഹാറിലേക്കും പോകാൻ അവർ ടിക്കറ്റ് നൽകി. നിങ്ങൾ ഒരു കോളിളക്കം തന്നെയാണ് ഉണ്ടാക്കിയത്’, പ്രധാനമന്ത്രി പറഞ്ഞു.

‘ഇങ്ങനെയാണ് പോക്കെങ്കിൽ 100 ​​വർഷത്തേക്ക് കോൺഗ്രസ് അധികാരത്തിൽ വരില്ല’

‘വൈറസ് മോദിയുടെ പ്രതിച്ഛായ തകർക്കുമെന്ന് കരുതി കാത്തിരിക്കുകയായിരുന്നു ചിലർ. ഞങ്ങൾ പ്രാദേശികർക്ക് വേണ്ടി ശബ്ദമുയർത്തുമ്പോൾ അത് മഹാത്മാഗാന്ധിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുകയല്ലേ ചെയ്യുന്നത്? അങ്ങനെയുള്ളപ്പോൾ പിന്നെ എന്തിനാണ് പ്രതിപക്ഷം അതിനെ പരിഹസിച്ചത്. യോഗയെക്കുറിച്ചും ഫിറ്റ് ഇന്ത്യയെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു, പക്ഷേ പ്രതിപക്ഷം അതിനെയും വിമർശിച്ചു’, മോദി ചൂണ്ടിക്കാട്ടി.

Also Read:ശമ്പള പരിഷ്കരണം വന്നിട്ടും കെഎസ്ആർടിസിയിൽ ശമ്പളം മുടങ്ങി: കാരണം സാങ്കേതിക തടസ്സമെന്ന് എംഡി

‘ഇങ്ങനെയാണ് നിങ്ങളുടെ പോക്കെങ്കിൽ ഒരു 100 വർഷത്തേക്ക് അധികാരത്തിൽ വരമാണെന്ന് കരുതണ്ട. ചില ആളുകൾക്കിടയിൽ അടിമ മനോഭാവമുണ്ട്, 75 വർഷം കഴിഞ്ഞിട്ടും ചിലർ അത് മാറ്റിയിട്ടില്ല. ഞങ്ങൾ ജനാധിപത്യത്തിൽ ഉറച്ചു വിശ്വസിക്കുന്നവരാണ്. കൂടാതെ, വിമർശനം ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ഞങ്ങൾ വിശ്വസിക്കുന്നു. പക്ഷേ, എല്ലാറ്റിനേയും അന്ധമായ എതിർപ്പ് ഒരിക്കലും മുന്നോട്ടുള്ള വഴിയല്ല’, പ്രധാനമന്ത്രി മോദി പറഞ്ഞു.

‘വ്യവസായികളെ ‘കോവിഡ് വേരിയന്റ്’ എന്ന് എന്ത് ഉദ്ദേശിച്ചാണ് രാഹുൽ ഗാന്ധി പറയുന്നത്?’

‘വ്യവസായികൾ കോവിഡിന്റെ ഒരു വകഭേദമാണെന്ന് അദ്ദേഹം എന്ത് ഉദ്ദേശിച്ചാണ് പറഞ്ഞത്? കോൺഗ്രസിന്റെ സത്പേരിന് അദ്ദേഹം കോട്ടം വരുത്തുകയാണ് എന്ന് ആരെങ്കിലും അയാളോട് ഒന്ന് പറഞ്ഞു കൊടുക്കൂ’, മോദി പരിഹസിച്ചു. ഫെബ്രുവരി 2 ന് രാഹുൽ ഗാന്ധി കേന്ദ്രത്തെ വിമർശിച്ച് ഇങ്ങനെ ട്വീറ്റ് ചെയ്തിരുന്നു, ‘സംസ്ഥാനങ്ങളും ജനങ്ങളും തമ്മിലുള്ള സംഭാഷണത്തിന്റെ ഉപകരണങ്ങളായ സ്ഥാപനങ്ങൾ ബിജെപിയുടെ ഇന്ത്യയെക്കുറിച്ചുള്ള ആശയത്താൽ നശിപ്പിക്കപ്പെടുകയാണ്. വ്യവസായം ഏറ്റവും സമ്പന്നരുടെ ഒരു ‘ഡബിൾ എ’ വകഭേദം കുത്തകയാക്കിയിരിക്കുന്നു. 2021-ൽ 3 കോടി യുവാക്കൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. അവർ ‘കോവിഡ് വേരിയന്റ്’ ആണ്’. ഇതിനെതിരെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button