ThiruvananthapuramNattuvarthaLatest NewsKeralaNews

അമ്പലമുക്കിൽ യുവതിയെ കുത്തിക്കൊന്ന സംഭവം: പൊലീസിന് പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു

ഞായറാഴ്ച ഉച്ചയോടെയാണ് അമ്പലമുക്കിൽ അലങ്കാരച്ചെടി വില്പനകടക്കുള്ളിൽ വിനീത വിജയനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

തിരുവനന്തപുരം: അമ്പലമുക്കിൽ അലങ്കാരച്ചെടി വിൽപ്പനക്കടയിലെ ജീവനക്കാരിയെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന ആളിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കടയ്ക്ക് സമീപമുള്ള സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് കിട്ടിയത്. ഇപ്പോൾ ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയുടെ രേഖാചിത്രം തയ്യാറാക്കുകയാണ് പൊലീസ്.

Also read: വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വാവ സുരേഷിനോട് അസൂയ: പിന്തുണയുമായി മന്ത്രി വി എൻ വാസവൻ

ഞായറാഴ്ച ഉച്ചയോടെയാണ് അമ്പലമുക്കിൽ അലങ്കാരച്ചെടി വില്പനകടക്കുള്ളിൽ വിനീത വിജയനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിൽ ആയിരുന്നു മൃതദേഹം. വിനീതയുടെ സ്വർണമാലയും കാണാനില്ലായിരുന്നു. അന്വേഷണത്തിൻ്റെ ആദ്യ ഘട്ടത്തിൽ പ്രതിയെ കുറിച്ച് പൊലീസിന് വ്യക്തമായ ഒരു സൂചനയും ലഭിച്ചിരുന്നില്ല. സ്ഥാപനത്തിന് തൊട്ടുമുന്നിലുള്ള വീട്ടിലെ സിസിടിവി പ്രവർത്തിക്കുന്നില്ലെന്ന് വീട്ടുകാർ പൊലീസിനെ അറിയിച്ചു. ഞായറാഴ്ച ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഉള്ളതിനാൽ കടയിലേക്ക് വന്നയാളെ നാട്ടുകാരും കണ്ടിരുന്നില്ല. ഇന്നലെ വൈകുന്നേരത്തോടെയാണ് പ്രതിയെ കുറിച്ച് പൊലീസിന് സുപ്രധാന സൂചന ലഭിച്ചത്.

കടയ്ക്ക് സമീപത്തുള്ള ഒരു സ്ഥാപനത്തിലെ സിസിടിവിയിലാണ് പ്രതിയെന്ന സംശയിക്കുന്ന ആളുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. ഞായറാഴ്ച 11 മണിയോടെ തലയിൽ സ്കാർഫ് ധരിച്ച ഒരാള്‍ ചെടി വില്പനകടയിലേക്ക് പോകുന്നത് ദൃശ്യങ്ങളിൽ കാണാം. 11.30 മണിയോടെ കടയിൽ നിന്ന് ഇറങ്ങുന്ന ഇയാള്‍ ഒരു ഓട്ടോയിൽ കയറി പോകുന്നു. മെഡിക്കൽ കോളേജിലേക്കെന്ന് പറഞ്ഞ് ഓട്ടോയിൽ കയറിയ ഇയാൾ മുട്ടട എത്തിയപ്പോൾ ഇറങ്ങി. ഇയാളുടെ കൈയിൽ മുറിവ് ഉണ്ടായിരുന്നതായി ഓട്ടോ ഡ്രൈവർ മൊഴി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button