ThiruvananthapuramNattuvarthaLatest NewsKeralaIndiaNewsCrime

17 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി : രണ്ടു പ്രതികൾ പ്രായപൂർത്തിയാകാത്തവർ

ഭോപാൽ: മധ്യപ്രദേശിലെ രേവ ജില്ലയിൽ പതിനേഴുകാരിയായ ആദിവാസി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത മൂന്ന് യുവാക്കൾ അറസ്റ്റിൽ. ഇതിൽ രണ്ടുപ്രതികൾ പ്രായപൂർത്തിയാകാത്തവരാണ്. 22, 17, 16 വയസ്സുള്ളവരാണ് പ്രതികൾ.

Also Read : കുറഞ്ഞ രക്തസമ്മർദ്ദമുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

പെൺകുട്ടി തന്റെ ബന്ധുവിനൊപ്പം ഒരു പരിപാടിയിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്ന വഴി പ്രതികൾ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. അവിടെ നിന്നും ര‍ക്ഷപ്പെട്ട പെൺകുട്ടി വീട്ടുകാരെ വിവരമറിയിച്ചു. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് കേസെടുത്തത്.

കൂട്ടബലാത്സംഗം,തട്ടിക്കൊണ്ടുപോകൽ,ഇരയെ ഉപദ്രവിക്കൽ, ഭീഷണിപ്പെടുത്തൽ, പോക്‌സോ വകുപ്പുകളും ചേർത്താണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ക്രൂരാമായ അതിക്രമമാണ് പെൺകുട്ടിയ്ക്ക് നേരെ നടന്നതെന്ന് പോലീസ് അധികൃതർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button