Latest NewsKeralaNews

ദൈവം വലിയവന്‍, സത്യം ജയിച്ചു : ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ നാദിര്‍ഷ

കൊച്ചി : അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതില്‍ പ്രതികരണവുമായി സംവിധായകനും സുഹൃത്തുമായ നാദിര്‍ഷ. ദൈവം വലിയവനാണ്(god is great) എന്നായിരുന്നു ഫേസ്ബുക്കില്‍ നാദിര്‍ഷ കുറിച്ചത്.

Read Also : ദിലീപ് നിരപരാധിയാണെന്ന് പ്രഖ്യാപിക്കുന്നതിന്റെ ഒരുപടി കൂടി അടുത്തെത്തി: രാഹുൽ ഈശ്വർ

നാദിര്‍ഷയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. വിഷയത്തില്‍ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ കമന്റ് ചെയ്തു.

അതേസമയം,കേസില്‍ നടന്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ ആഹ്ലാദപ്രകടനവുമായി ദിലീപിന്റെ ആരാധകരുമെത്തി. ദിലീപിന്റെ വീടിന് മുന്‍പില്‍ ലഡുവിതരണം ചെയ്താണ് ചിലര്‍ രംഗത്തെത്തിയത്. എന്നാല്‍ ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട് ദിലീപിന്റെയോ മറ്റ് പ്രതികളുടെയോ പ്രതികരണം വന്നിട്ടില്ല.

സത്യം ജയിച്ചു എന്നായിരുന്നു വിധി വന്നതിന് പിന്നാലെ ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. ബി. രാമന്‍പിള്ള പ്രതികരിച്ചത്. മറ്റ് പ്രതികരണങ്ങളൊന്നും അദ്ദേഹവും നടത്തിയിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button