Latest NewsNewsInternationalKuwaitGulf

അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് റെസിഡൻസി പെർമിറ്റുകൾ ട്രാൻസ്ഫർ ചെയ്യുന്നതിന് അനുമതി നൽകും: കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തിൽ അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ റെസിഡൻസി പെർമിറ്റ് ട്രാൻസ്ഫർ ചെയ്യുന്നതിന് അനുമതി നൽകും. കുവൈത്ത് തൊഴിൽ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

Read Also: പിണറായി വിജയന്‍ മുണ്ടുടുത്ത മോദിയല്ല ‘മോദി പൈജാമയിട്ട പിണറായിയാണ്’: ലീ​ഗ് എംഎല്‍എ നജീബ് കാന്തപുരം

യൂണിവേഴ്‌സിറ്റി ബിരുദം ഇല്ലാത്ത അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് വർക്ക് പെർമിറ്റുകൾ ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള നടപടികൾ കുവൈത്ത് പബ്ലിക് അതോറിറ്റി ഓഫ് മാൻപവറിന്റെ വെബ്‌സൈറ്റിലൂടെ ലഭ്യമാക്കും. തൊഴിലുടമയുടെ അനുമതി, ആരോഗ്യ ഇൻഷുറൻസ് രേഖകൾ തുടങ്ങിയവയാണ് ഇതിന് വേണ്ടത്.

ഹൈ സ്‌കൂൾ ഡിഗ്രി അല്ലെങ്കിൽ അതിലും താഴ്ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള, യൂണിവേഴ്‌സിറ്റി ബിരുദം ഇല്ലാത്ത അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിന് അനുമതി നൽകിയതായി കുവൈത്ത് നിയമ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.

Read Also: മീഡിയ വൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞത് ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും

shortlink

Related Articles

Post Your Comments

Related Articles


Back to top button