കുറ്റിപ്പുറം: ഭാരതപ്പുഴയില്‍നിന്ന് അനധികൃതമായി മണല്‍ കടത്തിയ കേസില്‍ ഒമ്പത് പേര് അറസ്റ്റിൽ. തവനൂര്‍ അതളൂര്‍ നാഡറ്റ് സ്വദേശികളായ മാളിയക്കല്‍ ഷുഹൈബ് (34), മംഗലത്ത് ഹമീദ് (31), ചെറുകാട്ടുവളപ്പില്‍ പ്രദീപ് ഉണ്ണിക്കുട്ടന് (38), ചെറുവളപ്പില്‍ അന്‍സാര്‍ (36), മരക്കാര്‍ കടവത്ത് സത്താര്‍ (33), ആദിയാട്ട വളപ്പില്‍ ഹസീബ് (28), പുതുവീട്ടില്‍ അര്‍ഷാദ് (21), പിലാലിശ്ശേരി മുസ്തഫ (43), മാളിയക്കല്‍ സൈഫുദ്ദീന് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കുറ്റിപ്പുറം പൊലീസാണ് പ്രതികളെ പിടികൂടിയത്. ഭാരതപ്പുഴയില്‍ നിന്ന് മണല്‍ വാരി ചാക്കുകളിലാക്കി ബൈക്കുകളില്‍ അതളൂര്‍ നരിപ്പറമ്പ് ഭാഗങ്ങളില്‍ എത്തിച്ച് അവിടെ നിന്ന് ലോറിയില്‍ കയറ്റിക്കൊണ്ടുപോകാനായിരുന്നു ശ്രമം.
Read Also : പരാതിയുമായി മുന്‍ ഹരിത നേതാവ് സ്റ്റേഷനിൽ : പ്രതിയ്ക്ക് പിന്തുണയുമായി എം.എസ്.എഫ് ജില്ലാ നേതാക്കള്‍
മണൽകടത്തിനായി ഉപയോഗിച്ച അഞ്ച് ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Post Your Comments