Latest NewsIndia

എയർപോർട്ട് കോഡായി ലഭിച്ചത് ‘ഗേ’ : മാറ്റുവാൻ അപേക്ഷ നൽകി ഗയ അന്താരാഷ്ട്ര വിമാനത്താവളം

ഗയ: എയർപോർട്ട് കോഡ് മാറ്റുവാൻ അപേക്ഷ നൽകി ബിഹാറിലെ ഗയ അന്താരാഷ്ട്ര വിമാനത്താവളം. സ്വവര്‍ഗ്ഗാനുരാഗി എന്നർത്ഥമുള്ള ‘ഗേ'(GAY) എയർപോർട്ട് കോഡ് ആയി ലഭിച്ചതിനെത്തുടർന്നാണ് ഇങ്ങനെ ഒരു അപേക്ഷ അധികൃതർ നൽകിയത്.

നിലവിലുള്ള കോഡ് മാറ്റി, പകരം എയർപോർട്ട് കോഡ് ‘GAT’ എന്നാക്കണമെന്നാണ് അധികൃതരുടെ ആവശ്യം. പൊതുമേഖലാ സ്ഥാപനങ്ങൾക്കു വേൽ അധികാരമുള്ള പാർലമെന്ററി കമ്മിറ്റിയാണ് ഈ ആവശ്യം മുന്നോട്ടു വച്ചിരിക്കുന്നത്. മതപരമായി വളരെയധികം പ്രാധാന്യമുള്ള ഗയ പോലൊരു നഗരത്തിന്, ഉചിതമായ ഒരു കോഡ് വേണമെന്ന് ആവശ്യം ഉന്നയിക്കുന്നു.

ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷനുമായി ബന്ധപ്പെട്ട് ഈ ആവശ്യം അറിയിക്കാൻ പാനൽ സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. എയർപോർട്ട് കോഡ് മാറ്റാൻ വേണ്ട നടപടികളുമായി മുന്നോട്ടു പോവുകയാണെന്ന് സിവിൽ വ്യോമയാന മന്ത്രാലയത്തിലെ ഔദ്യോഗിക വക്താവ് വ്യക്തമാക്കി. എങ്കിലും, സുരക്ഷയുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രസക്തമായ കാരണമില്ലാതെ കോഡ് മാറ്റുന്നത് വളരെ സങ്കീർണമായ ഒരു പ്രക്രിയയാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button